Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലം നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:52 pm IST
in Ernakulam

കൂത്താട്ടുകുളം: ഒലിയപ്പുറം റോഡില്‍ വടകര മഠത്തിന്‌ സമീപമുള്ള പാലം നിര്‍മ്മാണം അശാസ്ത്രീയമാണെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ തടഞ്ഞു. ഒലിയപ്പുറം മുതല്‍ കൂത്താട്ടുകുളം വരെയുള്ള നാല്‌ കിലോമീറ്റര്‍ ദൂരം റോഡും ഒപ്പം അശ്വതി കവല മുതല്‍ ഗവ. ആശുപത്രിത്താഴം വരെയുള്ള റോഡും ഡിഎംഡിസി നിലവാരത്തില്‍ ടാറിംഗ്‌ നടത്തുവാനും മൂന്ന്‌ ചെറിയ പാലവും ഓട നിര്‍മ്മാണം ഉള്‍പ്പെടെ മൂന്ന്‌ കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. മൂവാറ്റുപുഴയിലെ സജീവ്‌ മാത്യു കമ്പനിയാണ്‌ കരാറുകാര്‍.

പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന്‌ നാട്ടുകാര്‍ സംഘടിച്ച്‌ പാലത്തിന്റെ നിര്‍മ്മാണം തടയുകയാണ്‌ ഉണ്ടായത്‌. നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്‌ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരുടെ ശ്രമം സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാക്കി. കോണ്‍ക്രീറ്റിന്‌ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം കുറവാണെന്നും അശാസ്ത്രീയമായ രീതിയിലാണ്‌ നിര്‍മ്മാണം നടക്കുന്നതെന്നും മൂവാറ്റുപുഴ അസി. എക്സിക്യൂട്ടീവ്‌ എഞ്ചിനീയറേയും മറ്റ്‌ ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ അറിയിച്ചു.

നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‌ പണികള്‍ നിര്‍ത്തിവെക്കുകയും ഗുണനിലവാരം പരിശോധിക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോള്‍ കരാറുകാരന്‍ നിര്‍മ്മാണത്തിനുവേണ്ടി കൊണ്ടുവന്ന ലോറിയിലെ പാറമണല്‍ ഇറക്കാന്‍ തുടങ്ങിയത്‌ നാട്ടുകാരെ വീണ്ടും ചൊടിപ്പിച്ചു. എതിര്‍പ്പിനെത്തുടര്‍ന്ന്‌ മണല്‍ ഇറക്കാതെ വണ്ടി പറഞ്ഞുവിട്ടു.

മണലിന്‌ പകരം പാറമണല്‍ കഴുകുന്ന വേസ്റ്റ്‌ കൊണ്ടുവന്ന്‌ പണി നടത്തുന്നതിനെതിരെയാണ്‌ നാട്ടുകാരുടെ രോഷം. പാലത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ട്‌. ഇറക്കിയിട്ടിരിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മ്മാണം നടത്താന്‍ സമ്മതിക്കില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പരാതി പരിശോധിക്കുമെന്ന്‌ അസി. എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എല്‍ദോ, കൂത്താട്ടുകുളം അസി. എഞ്ചിനീയര്‍ ഖദീജ ജയകുമാര്‍ എന്നിവര്‍ ഉറപ്പ്‌ നല്‍കി. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിക്കും ഉയര്‍ന്ന വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എയും മന്ത്രിയും കൂടിയായ അനൂബ്‌ ജേക്കബിനും പരാതി നല്‍കാനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.