Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച്‌ നാടിനെ വൈഭവപൂര്‍ണം ആക്കുകയാണ്‌ സംഘത്തിണ്റ്റെ ലക്ഷ്യം: പി. മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 11:06 pm IST
in Kasargod

കൊട്ടോടി: രാഷ്‌ട്രീയ സ്വയംസേവക സംഘം ഒരുമതത്തിനും എതിരല്ലെന്നും. സംഘടിതമല്ലാത്ത ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച്‌ ഈ നാടിനെ വൈഭവ പൂര്‍ണ്ണമാക്കുകയാണ്‌ സംഘത്തിണ്റ്റെ ലക്ഷ്യമെന്നും വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട്‌ ജില്ലയുടെ പ്രാഥമിക ശിക്ഷണ ശിബിരത്തിണ്റ്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിനെ സംഘടിപ്പിക്കാന്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജി കണ്ടെത്തിയ കര്‍മ്മ പരിപാടിയാണ്‌ ഒരു മണിക്കൂറ്‍ ശാഖ. ഇതിലൂടെ വ്യക്തി നിര്‍മ്മാണവും രാഷ്‌ട്ര നിര്‍മ്മാണവും നടക്കുന്നു. സംഘത്തിണ്റ്റെ നിരന്തര പ്രവര്‍ത്തനം കൊണ്ട്‌ കേരളത്തില്‍പൊലും ജാതി സമ്പ്രദായംപോലുള്ള അനാചാരങ്ങള്‍ ഇല്ലായ്‌മ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഭാരതത്തില്‍ കമ്മ്യൂണിസത്തിണ്റ്റെ പ്രവര്‍ത്തനവും സംഘത്തിണ്റ്റെ പ്രവര്‍ത്തനവും ഒരേ കാലഘട്ടത്തിലാണ്‌ തുടങ്ങിയതെങ്കിലും രണ്ടു സംഘടനകളുടെയും പ്രവര്‍ത്തനം എവിടെയെത്തിനില്‍ക്കുന്നുവെന്ന്‌ ഏവര്‍ക്കുമറിയാം. തുടക്കത്തില്‍ തന്നെ വളര്‍ന്ന്‌ ഭാരതത്തിണ്റ്റെ പ്രധാന പ്രതിപക്ഷകക്ഷി വരെ ആയിതീര്‍ന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ന്‌ ഒരു സംസ്ഥാനത്തില്‍ പോലും ഭരണകക്ഷിയല്ലാത്ത പാര്‍ട്ടിയായി തീര്‍ന്നിരിക്കുകയാണ്‌. കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടി മുപ്പതുകൊല്ലം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ജാതി സമ്പ്രദായം കൊടികുത്തി വാഴുകയാണെന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. മതത്തിണ്റ്റെയും മതപരിവര്‍ത്തനത്തിണ്റ്റെയും പേരില്‍ പലഭാഗത്തും ഹിന്ദുക്കള്‍ വേട്ടയാടപ്പെടുകയാണ്‌. സംഘപ്രവര്‍ത്തനം മാത്രമാണ്‌ അവര്‍ക്കല്‍പ്പമെങ്കിലും ആശ്വാസമരുളുന്നത്‌. കേരളത്തില്‍ ശബരിമലയിലെ നിലയ്‌ക്കല്‍ സംഭവം അതിന്‌ തെളിവാണ്‌. ഭാരതത്തിണ്റ്റെ വിഭജന കാലത്ത്‌ പന്ത്രണ്ട്‌ ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ ഇന്ന്‌ ഹിന്ദുക്കള്‍ രണ്ടു ശതമാനമായി കുറഞ്ഞതും ബംഗ്ളാദേശില്‍ ഇരുപത്തിരണ്ടു ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ പത്ത്‌ ശതമാനമായി കുറഞ്ഞതും നമ്മുടെ മുമ്പിലുണ്ട്‌. എന്നാല്‍ ഭാരതത്തില്‍ വിഭജന കാലത്ത്‌ പതിമൂന്ന്‌ ശതമാനമായിരുന്ന മുസ്ളീം ജനസംഘ്യ പതിനെട്ട്‌ ശതമാനമായത്‌ ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കളായതുകൊണ്ടു മാത്രമാണ്‌. ഹിന്ദു എപ്പോഴാണോ ഭാരതത്തില്‍ ന്യൂനപക്ഷമായി മാറുന്നത്‌. ആ നിമിഷം ഭാരതത്തിണ്റ്റെ മതേതരത്വമെന്ന മുഖംമൂടി അഴിഞ്ഞു വീഴുമെന്ന്‌ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹിന്ദുക്കളുടെ വിശാല വീക്ഷണവും മഹാമനസ്കതയും ഇതര മതസ്ഥരോടുള്ള സമീപനവുമാണ്‌ ഈ വര്‍ധനവിന്‌ കാരണം. ആ വിശാല വീക്ഷണത്തെയാണ്‌ സ്വാമി വിവേകാനന്ദന്‍ ഭാരതം വിശ്വ മതങ്ങളുടെ മാതാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ഒരു ഭാഗത്ത്‌ ഭീകരവാദം ഇസ്ളാമിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത്‌ ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. ഇത്‌ നിര്‍ത്താന്‍ ഭാരതത്തിണ്റ്റെ ദേശീയത്വമായ ഹിന്ദുത്വത്തെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനമാണ്‌ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്‌. ഹിന്ദുക്കള്‍ക്ക്‌ അഭിമാനബോധത്തോടുകൂടി ഇവിടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം അതിനുള്ള പ്രവര്‍ത്തനമാണ്‌ സംഘം നടത്തുന്നതെന്നും അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. സമാപന സമ്മേളനത്തില്‍ പി.ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ്‌. ഇ.കുഞ്ഞമ്പുമാസ്റ്റര്‍ സ്വാഗതവും കാഞ്ഞങ്ങാട്‌ ജില്ലാ സഹകാര്യവാഹ്‌ കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ശിബിര സര്‍വ്വാധികാരി പി.ജയരാം സരളായ, കണ്ണൂറ്‍ വിഭാഗ്‌ കാര്യവാഹ്‌ വി.ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുസമ്മേളനത്തിന്‌ മുമ്പ്‌ ശിബിരാര്‍ത്ഥികളുടെ കായിക പ്രദര്‍ശനവും ചുള്ളിക്കരയില്‍ നിന്നും പഥസഞ്ചലനവും ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ നടക്കുന്ന ദീക്ഷാന്ത സമാരോപോടെ കഴിഞ്ഞ ൨൨ മുതല്‍ നടന്നു വരുന്ന പ്രാഥമിക ശിക്ഷണ ശിബിരം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.