Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അനധികൃത മണലൂറ്റും മാലിന്യ നിക്ഷേപവും പഴയങ്ങാടി പുഴയില്‍ മത്സ്യസമ്പത്ത്‌ കുറയുന്നു; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 11:23 pm IST
inKannur

പഴയങ്ങാടി: ഒരുകാലത്ത്‌ മത്സ്യസമ്പത്തിന്‌ പേരുകേട്ട പുഴയായ പഴയങ്ങാടി പുഴയില്‍ മത്സ്യങ്ങള്‍ കുറയുന്നു. ഇത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കാലവ്യതിയാനമില്ലാതെ എന്നും ജലസംഋദ്ധിയോടെ ഒഴുകുന്ന പുഴയില്‍ ചെമ്മീന്‍, ഏട്ട, നേങ്ങോല്‍, മലാന്‍, ഞണ്ടുകള്‍ വിവിധയിനം നാടന്‍ മത്സ്യങ്ങള്‍ എന്നിവ സംഋദ്ധമായിരുന്നു. എന്നാലിന്ന്‌ പലയിനം മത്സ്യങ്ങള്‍ക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. അമിതമായ മണലൂറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ്‌ ഈ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളന്‍കീരന്‍, ചൂട്ടാച്ചി, കണ്ണിച്ചാന്‍, മാലത്തീന്‍, പുല്ലന്‍മീന്‍, കാലന്‍ ചെമ്മീന്‍, വാലത്താല്‍, കണ്ണന്‍ മത്സ്യം എന്നിവയെ മഷിയിട്ട്‌ നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്‌. പുഴയെ ആശ്രയിച്ച്‌ മത്സ്യബന്ധനവും വാലുകെട്ടുമായി ജീവിതം കഴിക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളാണ്‌ ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്‌. മാട്ടൂല്‍ പുഴയുടെ ഇരുവശത്തുമുള്ള നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികള്‍ മത്സ്യസമ്പത്ത്‌ ഗണ്യമായി കുറഞ്ഞതിനാല്‍ തൊഴില്‍രഹിതരായിരിക്കുകയാണ്‌. ആഴ്ചയില്‍ ഏഴ്‌ ദിവസവും വലകെട്ടി ജീവിച്ചിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ മാസത്തില്‍ ചില ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനം നടത്തുന്നുള്ളൂ. മഴക്കാലാരംഭത്തില്‍ വലകെട്ടുകാര്‍ക്ക്‌ ചാകരക്കാലമായിരുന്നു. പല സാമ്പത്തിക ഇടപാടുകളും ഈ സമയത്താണ്‌ ഇവര്‍ തീര്‍ക്കുന്നത്‌. എന്നാലിന്ന്‌ ഇതും ഓര്‍മ്മ മാത്രമായിരിക്കുകയാണ്‌. മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും ഉപജീവനത്തിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയിട്ടുണ്ട്‌. മത്സ്യസമ്പത്ത്‌ കുറയാന്‍ പ്രധാന കാരണം പുഴ മലിനീകരിക്കപ്പെട്ടതാണ്‌. വളപട്ടണം പുഴയിലും മാടായി ഭാഗത്തും ചെറുകുന്നുമടക്കമുള്ള ഫാക്ടറികളിലെയും ഖനന മേഖലയിലെയും മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുകിയെത്തുന്നത്‌ പുഴയിലേക്കാണ്‌. പഴയങ്ങാടിയിലെയും മാട്ടൂല്‍ ഭാഗത്തെയും അറവ്‌ മാലിന്യങ്ങളും കല്ല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നതും പുഴയിലേക്കാണ്‌. മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന ഫലകം പുഴവക്കത്ത്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കാറില്ലത്രെ. പുഴയുടെ തീരത്തുള്ള ബാറില്‍ നിന്നും ബിവറേജ്‌ ഷോപ്പില്‍ നിന്നും വാങ്ങുന്ന മദ്യം പുഴവക്കത്തിരുന്ന്‌ കുടിച്ചശേഷം കുപ്പി പുഴയിലേക്ക്‌ വലിച്ചെറിയുന്നതും പതിവ്കാഴ്ചയാണ്‌. സ്വകാര്യ വ്യക്തികള്‍ പുഴയോരം കയ്യേറി വ്യാപകമായി കണ്ടല്‍ക്കാട്‌ നശിപ്പിച്ചതും മത്സ്യസമ്പത്ത്‌ കുറയാന്‍ കാരണമായി. മലാന്‍ പോലുള്ള മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നത്‌ കണ്ടല്‍ മരത്തിണ്റ്റെ വേരുകള്‍ക്കുള്ളിലാണ്‌. പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നതും മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.