ആലുവ: ഇടമുള- ഏലൂര്‍ പാലനിര്‍മാണത്തിന്റെ മറവില്‍ ഇടമുള പുഴയുടെ തീരങ്ങള്‍ സ്വകാര്യ വ്യക്തികളും മാഫിയകളും മണ്ണിട്ടുനികത്തികയ്യേറിയ സ്ഥലങ്ങള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ഭരണാധികാരികളുടെ ഒത്താശയോടെയാണ് പുഴയെ ഇല്ലാതാക്കികൊണ്ടുള്ള ഇത്തരം കയ്യേറ്റശ്രമങ്ങള്‍ ഇടമുളയില്‍ നടക്കുന്നതെന്ന് കര്‍ഷകമോര്‍ച്ച ജില്ലാവൈസ് പ്രസിഡന്റ് കെ.ആര്‍.രാജശേഖരനും ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപിയും പറഞ്ഞു.
കയ്യേറ്റ പ്രദേശങ്ങളില്‍ പുഴയുടെ വീതികൂട്ടാനുള്ളനടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലായെങ്കില്‍ ബിജെപിയുടെയും കര്‍ഷകമോര്‍ച്ചയുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രമദാന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. എം.എ.സുരേന്ദ്രന്‍, പി.സി.ബാലചന്ദ്രന്‍, പി.സി.ബാബു എന്നിവരും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
















