Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിയേറ്റ തൊഴിലാളികളെ സാക്ഷരരാക്കുന്നതിന്‌ സായാഹ്നക്ലാസുകള്‍: എല്‍ദോസ്‌ കുന്നപ്പിള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:58 pm IST
in Ernakulam

കൊച്ചി: കുടിയേറ്റ തൊഴിലാളികളെ സാക്ഷരരാക്കുന്നതിന്‌ സായാഹ്നക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന്‌ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ഹിന്ദി, ഒറിയ ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. മറുനാടന്‍ തൊഴിലാളികളില്‍ വലിയൊരു വിഭാഗം അക്ഷരാഭ്യാസമില്ലാത്തവരാണെന്ന്‌ സര്‍വെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സായാഹ്ന സാക്ഷരതാ ക്ലാസുകള്‍ക്ക്‌ ജില്ല പഞ്ചായത്ത്‌ രൂപം നല്‍കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ, തൊഴില്‍ വകുപ്പുകളും രാജഗിരി ഔട്ട്‌റീച്ചിന്റെ മൈഗ്രന്റ്‌ സുരക്ഷയും ചേര്‍ന്ന്‌ സംഘടിപ്പിച്ച ഹം മിതൃ മറുനാടന്‍ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. മെഡിക്കല്‍ ക്യാമ്പ്‌, കലാപരിപാടികള്‍, ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം, ബോധവല്‍ക്കരണ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയോടെയാണ്‌ സംഗമം സംഘടിപ്പിച്ചത്‌.

വിവിധ സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ്‌ സായാഹ്ന ക്ലാസുകള്‍ നടത്തുക. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഭാഷ പരിജ്ഞാനമുള്ളവരെ ക്ലാസുകളെടുക്കാന്‍ കണ്ടെത്തും. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ പുറമെ ശുചിത്വബോധം, ആരോഗ്യരക്ഷ, തൊഴില്‍ നിയമങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയെ കുറിച്ച്‌ തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും ഈ ക്ലാസുകള്‍ പ്രയോജനപ്പെടുത്തുമെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകണം. നിയമം അനുശാസിക്കുന്ന തൊഴില്‍ ആനുകൂല്യങ്ങളും ആരോഗ്യസംരക്ഷണവും അവര്‍ക്കും ലഭ്യമാകണം. തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ്‌ നടത്തുന്ന റെയ്ഡ്‌ ആരോഗ്യ സംരക്ഷണത്തെ കുറിച്ച്‌ അവരെയും തൊഴില്‍ ദാതാക്കളെയും ബോധവാന്‍മാരാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. ആരോഗ്യരംഗത്ത്‌ കഠിനപ്രയത്നത്തിലൂടെ സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.

കേരളത്തിന്റെ സംസ്കാരം, പൈതൃകം, തനിമ എന്നിവ മനസിലാക്കി ഈ നാടുമായി പൊരുത്തപ്പെടാന്‍ കുടിയേറ്റ തൊഴിലാളികള്‍ തയാറാകണം. ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തെ മാതൃകയാക്കിയാല്‍ ഏറെ നേട്ടങ്ങള്‍ അവര്‍ക്കുണ്ടാകും. പാന്‍മസാല, ഗുട്ക തുടങ്ങിയ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. ഇത്തരം മാരകമായ ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ. സോമന്‍, സാജിത സിദ്ധിഖ്‌, അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ വേണുഗോപാല്‍, ജില്ല ടി.ബി ഓഫീസര്‍ ഡോ. സബിത, കേരള സ്റ്റേറ്റ്‌ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്റ്‌ ജോയിന്റ്‌ ഡയറക്ടര്‍ ടി.ജെ. ജെയ്സണ്‍, പ്രോഗ്രാം ഓഫീസര്‍ ബാര്‍ഡോട്ട്‌ സാവി, രാജഗിരി ഔട്ട്‌റീച്ച്‌ ഡയറക്ടര്‍ എം.പി. ആന്റണി, അസിസ്റ്റന്റ്‌ പ്രൊജക്ട്‌ ഡയറക്ടര്‍ കെ.കെ. ഷാജു, പ്രിന്‍സി ജേക്കബ്‌, അരുണ്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.