Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവ. ആയുര്‍വേദ ആശുപത്രിയില്‍ 15 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 11:14 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ലാസ്റ്റ്‌ ഗ്രേഡ്‌ വിഭാഗത്തില്‍പ്പെട്ട 15 താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. മറ്റ്‌ 7 പേര്‍കൂടി പിരിച്ചുവിടല്‍ ഭീഷണിയിലാണ്‌.

2005 മുതല്‍ 2012 ജൂണ്‍ വരെയുള്ള വിവിധ കാലയളവില്‍ ജോലിചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കാണ്‌ തൊഴില്‍ നഷ്ടമായിരിക്കുന്നത്‌.

ഇന്റര്‍വ്യൂ നടത്തി അധികം വേണ്ട ജീവനക്കാരുടെ ലിസ്റ്റ്‌ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ എന്‍ജിഒ അസോസിയേഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രി അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌ ജീവനക്കാരെ പിരിച്ചുവിട്ട്‌ പുതിയ നിയമനം നടത്തുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിനുവേണ്ടിയാണെന്നും ജീവനക്കാര്‍ പറയുന്നു.

ആയുര്‍വേദാശുപത്രിയില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയുള്ളപ്പോഴാണ്‌ വനിതകളടക്കമുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത്‌.

ആശുപത്രി വികസന സമിതിയുടെ കീഴില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ 179 ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ ഒരു ദിവസത്തെ ഇടവേളക്ക്‌ ശേഷമാണ്‌ വീണ്ടും ജോലിയില്‍ തുടരുന്നത്‌. ആയുര്‍വേദാശുപത്രിയില്‍ ഏതാനും കൊല്ലങ്ങളായി ഈ രീതിയില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ വീക്കിലി ഓഫും ഓണക്കാലത്ത്‌ ഫെസ്റ്റിവല്‍ അലവന്‍സും നല്‍കുന്നുണ്ട്‌.

താല്‍ക്കാലികക്കാരായി 179 ദിവസം ജോലിചെയ്യുന്ന ജീവനക്കാരനെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാവുന്നതാണ്‌. എന്നാല്‍ ആയുര്‍വേദ ആശുപത്രിയിലെ ജോലിഭാരവും പ്രത്യേകതയും കണക്കിലെടുത്താണ്‌ ഇവരെ തുടരാന്‍ അനുവദിച്ചത്‌. എന്നാല്‍ ഇവരെ പിരിച്ചുവിടാതെ മറ്റ്‌ രാഷ്‌ട്രീയാനുഭാവികളെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ പിരിച്ചുവിടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവത്രെ.

അതേസമയം, ആയുര്‍വേദ ഡയറക്ടര്‍ ടി. ശിവദാസന്റെ അധ്യക്ഷതയില്‍ 2012 ഏപ്രില്‍ 17 ന്‌ കൂടിയ ആശുപത്രി വികസനസമിതി യോഗത്തിലെ പ്രഥമ തീരുമാനം മറികടന്നാണ്‌ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്‌.

കൂടുതല്‍ ആവശ്യമായിവരുന്ന ജീവനക്കാര്‍ക്കായി അഡീഷണല്‍ ലിസ്റ്റ്‌ തയ്യാറാക്കാനാണ്‌ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്‌. ഇതിനുമുമ്പും പിമ്പുമായി നടന്ന യോഗത്തിലും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നില്ല. അധികം ജീവനക്കാരെ നിയമിക്കുന്നതിന്‌ നിലവിലെ പരിചയമുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമനം നടത്തുന്നതിനായി 21 പേരുടെ അഡീഷണല്‍ ലിസ്റ്റും 31 പേരുള്ള വെയിറ്റിംഗ്ലിസ്റ്റും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്‌.

അതേസമയം ഇന്റര്‍വ്യൂ കഴിഞ്ഞ്‌ അഡീഷണല്‍ ലിസ്റ്റില്‍പ്പെട്ട രണ്ടുപേര്‍ ഹൈക്കോടതിയില്‍നിന്ന്‌ അനുകുല വിധി സമ്പാദിച്ച്‌ 16-10-2012 ല്‍ ജോലിക്ക്‌ കയറിയെങ്കിലും ഒരു ദിവസം മാത്രം ജോലിചെയ്ത്‌ ഉപേക്ഷിച്ചുപോയി. ഇവരെ നിയമിക്കാനായി രണ്ട്‌ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അതിനാലാണ്‌ നിലവിലെ 7 പേരെ പിരിച്ചുവിടാതെ നിര്‍ത്തിയിട്ടുള്ളത്‌. പുതുതായി നിയമനം നടത്തുന്നപക്ഷം ഇവരെയും പിരിച്ചുവിട്ടേക്കും.

അതേസമയം, സാങ്കേതികവിഭാഗത്തിലുള്ള ഏതാനും താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്‌.

ആയുര്‍വേദ കോളേജ്‌ ആശുപത്രിയില്‍നിന്നും പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.