Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തില്‍ വീടുകളെക്കാള്‍ ഏറെ വാഹനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 10:53 pm IST
inBusiness

കൊച്ചി: വാഹന വിപണി മുന്നേറ്റത്തില്‍ കേരളം വന്‍ കുതിപ്പിലേയ്‌ക്ക്‌ നീങ്ങുന്നു. സംസ്ഥാനത്ത്‌ വീടുകളുടെ എണ്ണത്തെക്കാള്‍ ഏറെയാണ്‌ വാഹന സംഖ്യയെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു വീടിന്‌ ഒരു വാഹനം എന്നതിനെ മറികടന്ന്‌ ഒരു വീടിന്‌ ഒന്നര വാഹനം എന്ന സമവായത്തിലേയ്‌ക്കാണ്‌ വാഹന സംഖ്യ വര്‍ധനവെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. പ്രതിവര്‍ഷം ഒരുലക്ഷം കോടിയിലേറെ രൂപയുടെ വിപണി കുതിപ്പില്‍ കേരളം ആഭ്യന്തര വാഹനവില്‍പ്പന ശരാശരിയെക്കാള്‍ ഏറെ മുന്നിലാണെന്നാണ്‌ പറയുന്നത്‌.

ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത്‌ വീടുകള്‍ കുറവാണെങ്കിലും വാഹനപ്പെരുപ്പം ഏറെയാണെന്നാണ്‌ വിലയിരുത്തല്‍. 60ലക്ഷം വീടുകളുള്ള കേരളത്തില്‍ 2011 വര്‍ഷത്തെ കണക്ക്‌ പ്രകാരം 60.72 ലക്ഷം വാഹനങ്ങളാണുള്ളത്‌. എന്നാല്‍ 2012 ലിത്‌ 64.11 ലക്ഷം വാഹനമായി വര്‍ധിക്കുകയും ചെയ്തതോടെയാണ്‌ വീടും വാഹനവും തമ്മിലുള്ള തുലനതയില്‍ മാറ്റമുണ്ടായത്‌. 72 ലക്ഷത്തോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ 10 ശതമാനം വാഹനങ്ങള്‍ നിരത്തുകളില്‍നന്നും കാലപ്പഴക്കം മൂലം ഒഴിവാക്കപ്പെടുന്നതായാണ്‌ കരുതുന്നത്‌. 1960 ല്‍ 24,000 വാഹനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ 1970 ലിത്‌ 86,000 വാഹനങ്ങളായി വര്‍ധിച്ചു. 1980 ല്‍ 1.75 ലക്ഷമായും 1990 ല്‍ 5.81 ലക്ഷമായും 2000 മാണ്ടില്‍ 19 ലക്ഷമായും കുതിച്ചുയര്‍ന്നു. 2010ല്‍ 53.98 ലക്ഷം വാഹനമുള്ള കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം 11 ലക്ഷത്തിലേറെ വാഹനങ്ങളാണ്‌ നിരത്തിലിറങ്ങിയത്‌. കാറുകളും ഇരുചക്രവാഹനങ്ങളും എണ്ണത്തില്‍ ഏറെയുള്ള സംസ്ഥാനത്ത്‌ പൊതുജന ഗതാഗത സൗകര്യ ലഭ്യതയില്‍ ഇന്നും ഏറെ പിന്നിലാണെന്നാണ്‌ വിലയിരുത്തുന്നത്‌. പൊതുമേഖല ചരക്ക്‌ നീക്ക വാഹന ഗതാഗത സൗകര്യത്തില്‍ കേരളം ഇനിയും വന്‍ കുതിപ്പ്‌ നടത്തണമെന്നാണ്‌ വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

പ്രതിവര്‍ഷം ശരാശരി ആറ്‌ പുതിയ കാറുകള്‍ വിപണിയിലിറങ്ങുന്ന കേരളത്തില്‍ ചെറുകിട കാറുകള്‍ക്കും ഗതിവേഗ ഇരുചക്ര വാഹനങ്ങള്‍ക്കുമാണ്‌ വിപണി ഡിമാന്റ്‌ എന്ന്‌ വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിവര്‍ഷം ശരാശരി ഒന്നരലക്ഷം കോടിയിലെറെ രൂപയുടെ ഇടപാടുകളാണ്‌ സംസ്ഥാനത്ത്‌ വാഹന വിപണിയിലൂടെ നടക്കുന്നത്‌. വില്‍പ്പന നികുതി, സേവന നികുതി, റോഡ്‌ നികുതി, രജിസ്ട്രേഷന്‍ എന്നീ ഇനങ്ങളിലായി കോടികളാണ്‌ സര്‍ക്കാരിന്‌ വരുമാനമായും ലഭിക്കുന്നത്‌. 69 ലക്ഷത്തോളം ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉടമകളുള്ള സംസ്ഥാനത്ത്‌ ഇന്നും പ്രതിവാരം 1000 ത്തിലേറെ ഡ്രൈവിംഗ്‌ ലൈസന്‍സുകളാണ്‌ പുതുതായി വിതരണം ചെയ്യുന്നത്‌.

ഉദാരവല്‍ക്കരണവും ബിസിനസ്‌ മുന്നേറ്റവും ബാങ്കിംഗ്‌ നിയന്ത്രണവും ഒഴിവായതോടെയാണ്‌ വാഹനവിപണിയില്‍ വില്‍പ്പനയും സേവന കേന്ദ്രങ്ങളും കുതിപ്പ്‌ പ്രകടമാക്കി തുടങ്ങിയതെന്ന്‌ വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നത്‌. ഭവനവായ്‌പയേക്കാള്‍ സുതാര്യമായി എളുപ്പത്തില്‍ വാഹന വായ്‌പകള്‍ ലഭ്യമായി തുടങ്ങിയതോടെ യുവാക്കളും മധ്യനിര ജനങ്ങളും “സ്വന്തമായൊരു വാഹനം” എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. ഒപ്പം വിപണിയില്‍ വാഹന ലഭ്യത ഉറപ്പാക്കിക്കൊണ്ട്‌ നിര്‍മാണ മേഖലയിലുണ്ടായ വളര്‍ച്ചയും ഇന്ത്യയിലെ വാഹന വില്‍പ്പന വര്‍ധനവിനോടൊപ്പം മലയാളക്കരയുടെ മുന്നേറ്റവും പ്രകടമാക്കുകയും ചെയ്തു. ഓരോ വര്‍ഷവും ശരാശരി 12 ശതമാനം വളര്‍ച്ചയാണ്‌ സംസ്ഥാന വിപണിയുടെ നേട്ടമെന്നാണ്‌ വിലയിരുത്തല്‍. ആഗോളവാഹനനിര്‍മാതാക്കളടക്കം 18 ല്‍ ഏറെ കമ്പനികളാണ്‌ കേരളത്തില്‍ നേരിട്ടുള്ള വാഹന വില്‍പ്പന വിപണിയില്‍ സജീവമായിരിക്കുന്നത്‌. 20 ഓളം കമ്പനികള്‍ ഏജന്റുമാര്‍ മുഖേനയും സംസ്ഥാന വാഹന വിപണിയില്‍ സജീവ സാന്നിധ്യവുമാകുന്നുണ്ട്‌.

കുറഞ്ഞ വിലയുള്ള കാര്‍ വിപ്ലവം (നാനോകാര്‍) മലയാളക്കരയെ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നാണ്‌ വില്‍പ്പന കേന്ദ്രങ്ങള്‍ പറയുന്നത്‌. പരമ്പരാഗതമായുള്ള അംബാസഡര്‍, പ്രീമിയര്‍ കാറുകളും ബജാജ്‌ -സുസുക്കി യമഹ ഇരുചക്രവാഹനങ്ങളും ഇന്നും വാഹന വിപണിയില്‍ പ്രിയമുള്ളവയാണെന്നും ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര-വിദേശ മുന്‍നിര വാഹന നിര്‍മാതാക്കളുടെ വാഹന വിപണികളില്‍ സുപ്രധാന സ്ഥാനമാണ്‌ കേരളവിപണി നേടിയിരിക്കുന്നത്‌. റോഡുകളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും അപര്യാപ്തതകള്‍ ഏറെയാണെങ്കിലും സംസ്ഥാനത്ത്‌ കുതിച്ചുയര്‍ന്ന വാഹന വിപണി മുന്നേറ്റത്തില്‍ ലക്ഷക്കണക്കിന്‌ തൊഴിലവസര സൃഷ്ടിയും പ്രകടമായിട്ടുണ്ട്‌. സ്പെയര്‍പാര്‍ട്സ്‌ വില്‍പ്പന, സേവനം, ഇന്‍ഷുറന്‍സ്‌ ഏജന്‍സി, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങി അനുബന്ധമായുള്ള തൊഴില്‍ സാധ്യതകളും നികുതിവരുമാനവും സംസ്ഥാനത്തിന്റെ നേട്ടമായും വിലയിരുത്തുന്നുണ്ട്‌.

എസ്‌. കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.