തലശ്ശേരി: സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന യുവജന റാലിയുടെ ഭാഗമായി ഇന്ന് തലശ്ശേരിയില്‍ ചിന്താസായാഹ്നം നടക്കും. വൈകുന്നേരം ൫ മണിക്ക് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടക്കുന്ന മതതീവ്രവാദം-രാഷ്‌ട്രീയ തീവ്രവാദം എന്ന വിഷയത്തെ ആസ്പദമാക്കി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകുന്നേരം ൫ന് വികസനത്തിണ്റ്റെ രാഷ്‌ട്രീയം എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചാ സമ്മേളനം നടക്കും. കെ.എം.ഷാജി എംഎല്‍എ, എം.ടി.രമേശ്, സതീശന്‍ പാച്ചേനി, സി.പി.മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.
















