Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ നിക്ഷേപം :പ്രതിപക്ഷത്തിനൊപ്പം കരുണാനിധിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 10:18 pm IST
inIndia

ചെന്നൈ: ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന്‌ തീര്‍ച്ചയായ സാഹചര്യത്തില്‍ നിലപാട്‌ വ്യക്തമാക്കാതെ ഡിഎംകെ നേതാവ്‌ കരുണാനിധി. ചെറുകിട ഇടത്തരം വ്യാപാരികളെ മറന്ന്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന്‌ അദ്ദേഹം ഇന്നലെ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ചെറുകിട ഇടത്തരം വ്യാപാരികളെ വിദേശനിക്ഷേപം ഗുരുതരമായി ബാധിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. അവരുടെ താത്പര്യം മുന്‍നിര്‍ത്തിമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഡിഎംകെ പ്രസിഡന്റ്‌ കൂടിയായ കരുണാനിധി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഡിഎംകെ എഫ്ഡിഐ വിഷയത്തില്‍ തീരുമാനം പുറത്തുവിടാതെ സസ്പെന്‍സില്‍ നിര്‍ത്തുകയാണെന്നും അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കുമോ എന്ന്‌ വ്യക്തമാക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. താന്‍ നൂറോളം സിനിമകള്‍ക്ക്‌ സ്ക്രിപ്റ്റ്‌ എഴുതിയിട്ടുണ്ടെന്നും ഒരു സിനിമ വിജയിക്കണമെങ്കില്‍ സസ്പന്‍സ്‌ നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണെന്നും കരുണാനിധി ചൂണ്ടിക്കാട്ടി. ഇടതുപാര്‍ട്ടികളെ ഡിഎംകെ പിന്തുണയ്‌ക്കുമോ അഥവാ പാര്‍ലമെന്റില്‍ സര്‍ക്കാരിന്‌ അനുകൂലമായി ചില പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുന്നിതിനോട്‌ കൂടെച്ചേരുമോ എന്ന ചോദ്യത്തിന്‌ ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടിയംഗങ്ങളോട്‌ ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ല്‌ നവംബര്‍ 22ന്‌ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ അറിയാനാകൂ എന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. ബില്ല്‌ വോട്ടിനിട്ടാല്‍ യുപിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ഡിഎംകെയുടെ പതിനെട്ട്‌ എംപിമാരുടെ വോട്ടുകള്‍ യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. പ്രത്യേകിച്ചും തൃണമൂല്‍ കോണ്‍ഗ്രസ്‌ മുന്നണി വിട്ടശേഷം. നേരത്തെ എഫ്ഡിഐ അനുവദിക്കാനുള്ള കേന്ദ്രനീക്കത്തെ ഡിഎംകെ പരസ്യമായി എതിര്‍ക്കുകയും അതിനെതിരെ നടന്ന ദേശവ്യാപക ഹര്‍ത്താലിന്‌ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

എഫ്ഡിഐ സംബന്ധിച്ച ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചാല്‍ ഡിഎംകെ അതിനെ പിന്തുണയ്‌ക്കുമെന്നും കരുണാനിധി പറഞ്ഞു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതബാനര്‍ജി സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടു വരുമെന്നും ഇടതുപാര്‍ട്ടികള്‍ ബില്ലിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടു ചെയ്യുമെന്നും ഉറപ്പായിട്ടുണ്ട്‌.

നിക്ഷേപ തീരുമാനത്തെ എന്തുവില കൊടുത്തും പാര്‍ലമെന്റില്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന്‌ ബിജെപി വ്യക്തമാക്കി. ഇതിനായി എന്‍ഡിഎയിലെ ഘടകകക്ഷികളോടും മറ്റു രാഷ്‌ട്രീയപാര്‍ട്ടികളോടും ചേര്‍ന്ന്‌ തന്ത്രങ്ങളാവിഷ്കരിക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എഫ്ഡിഐ അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനം രാജ്യം താത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ലെന്നും അതിനാല്‍ ശക്തിയായി എതിര്‍ക്കുമെന്നും പാര്‍ട്ടിയുടെ മുഖ്യവക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

ഇക്കാര്യം എന്‍ഡിഎ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സമാനചിന്താഗതിയുള്ള മറ്റു രാഷ്‌ട്രീയപാര്‍ട്ടികളുമായും ബന്ധപ്പെടും. ശീതകാലസമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന്‌ നവംബര്‍ 21ന്‌ എന്‍ഡിഎ ഘടകകക്ഷികളുടെ യോഗം വിളിക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിനെ നിലത്തിറക്കാന്‍ തന്നെയാണ്‌ ഉദ്ദേശ്യം. ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും മുമ്പ്‌ എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ്‌ 2011ല്‍ ധനകാര്യമന്ത്രി ലോകസഭയില്‍ ഉറപ്പു നല്‍കിയത്‌. സമാനമായ പ്രസ്താവന വാണിജ്യകാര്യമന്ത്രി രാജ്യസഭയിലും നടത്തിയിരുന്നു. പ്രസാദ്‌ ചൂണ്ടിക്കാട്ടി.

ഈ വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചതായും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിഷേധവുമായി ഏതറ്റം വരെ പോകുമെന്ന്‌ പ്രധാനപ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയില്ല. ഇരുസഭകളിലെയും ഭൂരിഭാഗം എംപിമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കിയെങ്കിലും എന്‍ഡിഎ വിഷയം വോട്ടിനിടണമെന്ന്‌ ആവശ്യപ്പെടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച്‌ ബിജെപിയും എന്‍ഡിഎയും രംഗത്തെത്തുമോ എന്ന ചോദ്യത്തിന്‌ അടുത്ത്‌ നടക്കാന്‍ പോകുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്ഡിഐ തീരുമാനത്തെ എതിര്‍ക്കുമെന്ന്‌ സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുസഭകളിലും വിഷയം വോട്ടിനിടാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാരിന്‌ ക്യാബിനറ്റ്‌ യോഗത്തില്‍ തീരുമാനമെടുക്കാം. വോട്ടിനിടാതെ വിഷയം ചര്‍ച്ചചെയ്യാനും കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.