മുംബൈ: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തി. മുംബൈയില്‍ പ്രമുഖ വ്യവസായികളുമായി കര്‍സായി ചര്‍ച്ച നടത്തും. തന്റെ രാജ്യത്ത് നിക്ഷേപം നടത്തുന്നതില്‍ ഇന്ത്യന്‍ വ്യവസായികള്‍ മടിക്കേണ്ടതില്ലയെന്നും ചൈനീസ് വ്യവസായികള്‍ നേരത്തെ തന്നെ അഫ്ഗാനിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കര്‍സായി പറഞ്ഞു.
















