ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ താലിബാന് വിരുദ്ധ വിദ്യാര്‍ത്ഥിനി മലാല യൂസഫായിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ ഉത്തര വാദിത്വം ഏറ്റെടുത്ത താലിബാന് വക്താവ് ഇഷാനുള്ള ഇഷാന്റെ തലയ്ക്ക് പത്ത് ലക്ഷം ഡോളറിന്റെ ഇനാം. പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കാണ് ഇനാം പ്രഖ്യാപിച്ചത്. കുട്ടികളുടെ അവകാശപ്രവര്‍ത്തകയായ മലാലയെ ഈമാസം ഒന്‍പതിനാണ് താലിബാന് തീവ്രവാദികള്‍ ആക്രമിച്ചത്. ഇംഗ്ലണ്ടില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മലാലയുടെ പിതാവിനെ വകവരുത്തുമെന്നാണ് താലിബാന്റെ പുതിയ ഭീഷണി.
ആക്രമണം അഫ്ഗാനിസ്ഥാനില്‍ ആസൂത്രണം ചെയ്തതാണെന്ന് പറഞ്ഞ റഹ്മാന് മാലിക്ക് കുറ്റവാളികള്‍ക്കായി രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും ശ്രമം നടത്തുകയാണെന്നും താമസിയാതെ ഇവരെ പിടികൂടുമെന്നും അറിയിച്ചു. ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പുറത്ത് വിടുന്നില്ലെന്നും മാലിക്ക് സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന് നേതാവായ മുല്ലാ ഫസുല്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് മലാലയെ ആക്രമിച്ചതെന്ന് താലിബാന് വെളിപ്പെടുത്തിയിരുന്നു. കുനാര്‍ പ്രവിശ്യയില്‍ നിന്നുള്ള ഫസുല്ല പാക്കിസ്ഥാന് താലിബാന് നേതാവ് ബെയ്ത്തുള്ള മെഹമ്മൂദ് 2009ല്‍ അമേരിക്കയുടെ പെയിലറ്റില്ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം മന്ദീഭവിച്ച സംഘടനയെ സജീവമാക്കാനാണ് എത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാന് അമേരിക്കയോടും അഫ്ഗാനിസ്ഥാനോടും ഫസുല്ലയ്ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: