Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുഖ്യമന്ത്രി പെരുച്ചാഴിയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍; നഗരസഭയില്‍ വാക്കേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:13 pm IST
inThiruvananthapuram

തിരുവനന്തപുരം: എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജന്‍ നഗരസഭാ കൗണ്‍സിലിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പെരുച്ചാഴി എന്നു വിശേഷിപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലറങ്ങി. തുടര്‍ന്ന് ഇരുമുന്നണികളിലെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമായതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചു വിട്ട് പ്രശ്‌നം അവസാനിപ്പിച്ചു.വിളപ്പില്‍ശാല മാലിന്യപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സമരം നയിച്ച വിഷയത്തില്‍ മേയര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും എതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചതായിരുന്നു ചര്‍ച്ചയ്‌ക്കു വന്ന വിഷയം. ജനപ്രതിനിധികള്‍ നടത്തുന്ന സമരം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പോലീസിന്റെ വാറണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലായിരുന്നു പാളയം രാജന്റെ പെരുച്ചാഴി പ്രയോഗം. എല്‍ഡിഎഫ് പ്രതിഷേധ സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പെരുച്ചാഴിയെ പോലെ മാളത്തിലൊളിച്ചതായി പാളയം രാജന്‍ ആരോപിച്ചു. പ്രയോഗം സംസ്‌കാരഹീനമാണെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തളത്തിലിറങ്ങി ബഹളം തുടങ്ങി. പ്രയോഗം തെറ്റാണെന്നു ബിജെപി കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. അവസാനം രാജന്‍ തന്റെ പ്രയോഗം പിന്‍വലിക്കുന്നതായി പറഞ്ഞു. ഇതോടെ ബഹളം അടങ്ങിയെങ്കിലും രാജന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘര്‍ഷത്തിന് വഴിയുണ്ടാക്കുകയായിരുന്നു. വലിയതുറ കൗണ്‍സിലര്‍ ടോണി ഒളിവര്‍ രാജന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആക്രോശിച്ചു കൊണ്ടിരുന്നു. ആക്രോശം അതിരുകടന്നപ്പോള്‍ ഇദ്ദേഹം തളത്തില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശ്രീകുമാര്‍ പ്രഥമശ്രുശ്രൂഷ നല്കി ഒളിവറെ തളര്‍ച്ചയില്‍ നിന്നും ഉണര്‍ത്തി. അവസാനം ഉന്തും തള്ളും സംഘര്‍ഷത്തിലെത്തുമെന്നായതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചു വിട്ട് തടിയൂരി. 2012-13, 2013-14 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതി പ്രകാരമുള്ള വാര്‍ഡ് വികസന പരിപാടികള്‍ ബഹളത്തിനിടെ കൗണ്‍സില്‍ യോഗം പാസ്സാക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

പുതിയ വാര്‍ത്തകള്‍

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.