തിരുവനന്തപുരം: കേരളകൗമുദി എഡിറ്ററും മാനെജിങ് ഡയറക്റ്ററുമായ എം.എസ്. മധുസൂദനന് (68) അന്തരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. അമെരിക്കയിലുള്ള മക്കളെത്തിയ ശേഷം സംസ്കാരം നടത്തും. ഭാര്യ ഗീത. മക്കള്‍ വിശാഖ്, ജൂലി.
കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവിയുടെയും പുത്രനാണ്. കേരളകൗമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം.എസ്. മണി, എംഡി എം.എസ്. രവി, പരേതനായ എം.എസ്. ശ്രീനിവാസന് എന്നിവര്‍ സഹോദരങ്ങള്‍.
Rate This News :
പ്രതികരിക്കാൻ ഇവിടെ എഴുതുക: