ന്യൂദല്‍ഹി: കാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യക്ത
മാക്കി.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ഗവറണര്‍ മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു .കൂടാതെ കാശ്മീരിലെ പല പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുമായി സംസാരിച്ചു.ഇതിനുശേഷം മടങ്ങിയ രാഷ്ട്രപതി വിമാനത്തില്‍ വെച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്.വിവിധ വിഷയങ്ങളെക്കുറിച്ച് ജനങ്ങളോടും മുതിര്‍ന്ന നേതാക്കളോടും സംസാരിച്ചു.ഫ്രൂട്ട് ഗ്രോവേര്‍സ് അസോസിയേഷന്,സാഫ്രണ്‍ ഗോവര്സ് അസോസിയേഷന്,ജമ്മു കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സൈഫുദ്ദീന് സോസ് നേതൃത്വം നല്കുന്ന ആര്‍ട്ടിസാന്‍ അസോസിയേഷന്,അഖില്‍ ഭാരതീയ ഗുജ്ജര്‍ മഹാസഭ,ഓള് പാര്‍ട്ടി സിഖ് കോ ഓര്ഡിനേഷന്കമ്മറ്റി, ജമ്മു കാശ്മീര്‍ പഹാഡി അസോസിയേഷന് തുടങ്ങിയ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയതായി രാഷ്ട്രപതി അറിയിച്ചു.
കാശ്മീര്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാനത്തില് ചടങ്ങില്‍ സംസാരിക്കവെ അവാര്‍ഡ് നേടിയവരില്‍ പെണ്‍കുട്ടികളാണ് 85 ശതമാനത്തോളമെന്നത് തന്നില്‍ മതിപ്പുളവാക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി.കാശ്മീരിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ അവകാശങ്ങളും അവസരങ്ങളും തുല്ല്യതയോടെ ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: