ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം കരസേന പരാജയപ്പെടുത്തി. നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ വെടിവച്ചു കൊന്നു. അഞ്ചോളം പേരടങ്ങിയ ഭീകരസംഘമാണ് നിയന്ത്രണരേഖ ലംഘിച്ച് കൃഷ്ണഗാട്ടി പ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
സൈന്യത്തിന്റെ നിരീക്ഷണ സംവിധാനങ്ങളിലൂടെ നുഴഞ്ഞുകയറ്റം കണ്ടെത്തിയ സേനാംഗങ്ങള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ പിന്തിരിഞ്ഞോടിയെന്നും കരസേന വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ നിയന്ത്രണരേഖയിലെ കെറാന്‍ സെക്ടറില്‍ നിന്നു ചൈനീസ് നിര്‍മ്മിതമായ നൂറില്‍പരം തോക്കുകള്‍ കണ്ടെടുത്തതായും കരസേന അറിയിച്ചു. 98 പിസ്റ്റളുകള്‍,രണ്ട് എ-കെ 47 തോക്കുകള്‍ എന്നിവയടക്കമുള്ള വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്.
ചൈനീസ് വാര്‍ത്താ പത്രങ്ങളില്‍ പൊതിഞ്ഞ നിലയിലായിരുന്ന ആയുധങ്ങളെന്നും കരസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: