ന്യൂദല്‍ഹി: നദീസംയോജന പദ്ധതി നടപ്പാക്കണമെന്ന കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ് ഹര്‍ജി തള്ളിയത്.
പുനഃപരിശോധനാ ഹര്‍ജി നല്കുന്നതില് കാലതാമസം വരുത്തിയെന്നും വസ്തുത പരിശോധികുമ്പോള്‍ വിധി പുനഃപരിശോധിക്കേണ്ടതില്ല എന്നാണ് കരുതുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്ന ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു ഫെബ്രുവരി 27ലെ സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: