ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട വിജിലന്‍സ് രേഖകള്‍ പരിശോധിക്കാന്‍ ജയലളിതയുടെ തോഴി ശശികലക്ക് സുപ്രീം കോടതി അനുമതി നല്കി. ബംഗളുരു വിചാരണക്കോടതിയില്‍ ഇവര്‍ക്കെതിരെയുള്ള കേസ് പരിഗണനക്കിരിക്കുന്ന സാഹചര്യത്തിലാണിത്.
21 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ രജ്ഞന്‍ ഗോഗോയി, പി.സദാശിവന് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്കി. എന്നാല്‍ എവിടെ വച്ചു പരിശോധന നടത്താമെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സിപ്രീംകോടതി പറഞ്ഞു. മറ്റു പ്രതികള്‍ ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് ഒരു വിധത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്ന് ശശികലയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
കര്‍ണ്ണാടക ഹൈക്കോടതി നടപടിക്കെതിരെ ശശികല സമര്‍പ്പിച്ച ഹര്‍ജിയുടെ വാദം കേള്‍ക്കല്‍ സെപ്തംബര്‍ അഞ്ചിനായിരുന്നു. പീന്നീടത് സുപ്രീംകേടതി മാറ്റുകയായിരുന്നു. 1991 -96 കാലഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും തോഴി ശശികലയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.
ബംഗളുരു വിചാരണകോടതിയില്‍ ഹാജരാകുന്നത് സംബന്ധിച്ച് ജയലളിത നല്കിയ ഹര്‍ജി കഴിഞ്ഞവര്‍ഷം സംപ്രീംകോടതി തള്ളിയിരുന്നു. എഐഎഡിഎംകെ അധികാരത്തിലിരിക്കുമ്പോള്‍ അനധികൃത സ്വത്ത് സമ്പാദനകേസ് തമിഴ്നാട് കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് കെ. അന്മ്പഴകന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് 2003 നവംബറില്‍ കേസിന്റെ വിചാരണ സുപ്രീം കോടതി ബംഗളുരു കോടതിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: