ഹൈദരാബാദ്: തെലുങ്കാന പ്രശ്നത്തില്‍ ഉടന്‍ സമവായം കണ്ടെത്തണമെന്നാവശ്യപ്പെട്ടു തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി മന്മോഹന് സിങ്ങിനു കത്തയച്ചു. പ്രശ്നത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തയക്കുന്നതിന് മുമ്പ് തെലുങ്കാന, തീരദേശ മേഖലകളിലെ പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യത്തില്‍ നായിഡു മൂന്നുമണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതു മൂലം എല്ലാ മേഖലകളിലും സംസ്ഥാനത്തിനു തിരിച്ചടിയുണ്ടായി. സംസ്ഥാനത്തു വികസനം മുരടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമായി പദയാത്ര നടത്താന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് അനന്തപുര്‍ ജില്ലയിലെ ഹിന്ദുപുരില്‍ നിന്നാണ് പദയാത്ര നടത്തുകയെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: