ഗുവഹത്തി:ആസാമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം രണ്ട് ലക്ഷം ജനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ടിന്‍സുക്കിയ ജില്ലയില്‍ രണ്ട് പേര് വെള്ളപ്പൊക്കത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സൈന്യവും ദുരിതാന്തനിവാരണസേനയും രംഗത്തേത്തിയിട്ടുണ്ട്.
ടിന്‍സുക്കിയ,ജൊര്‍ഹട്ട് ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. ഒരാഴ്ചയായി തുടരുന്ന മഴയില്‍ ബ്രഹ്മപുത്രാ നദിയില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തകാരണം. ചെറിയ നദികളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. നദികളെല്ലാം കരകഴിഞ്ഞൊഴുകയാണ്.
ബ്രഹ്മപുത്രാനദി നീന്തികടക്കുമ്പോഴാണ് രണ്ട് പേര് കൊല്ലപ്പെട്ടത്. ദൂംദുമാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കംരൂപ്,ജോര്‍ഹട്ട്,ടിന്സുക്കി,ദിമാജി,സോനിപൂര്‍,ലക്ഷിമീപൂര് തുടങ്ങിയ ജില്ലകളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ഈ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തു.വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിച്ചതായും പ്രദേശിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: