ന്യൂദല്‍ഹി: രാജ്യം നിക്ഷേപ സൗഹൃദമാകണമെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്. വിജ്ഞാന് ഭവനില്‍ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അക്കാദമിക് വിദഗ്ധരുടെ രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അന്തരീക്ഷം രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. വരും നാളുകളില്‍ ലോക സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നിര്‍ണായക പങ്കു വഹിക്കും. അതിനാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമാക്കുകയും നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വളര്‍ച്ചാ സ്ഥിരത കൈവരിക്കാനാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ദല്‍ഹി ബാര്‍ കൗണ്‍സിലും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, നിയുക്ത ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ്, സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: