ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാരിന് ആശ്വാസമായി സമാജ് വാദി പാര്‍ട്ടി നിലപാട് വ്യക്തമാക്കി. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരാന്‍ എസ്.പി തീരുമാനിച്ചു. എന്നാല്‍ മന്ത്രിസഭയില്‍ ചേരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണമെന്നാണ് എസ്.പി നേതാവ് രാംഗോപാല്‍ യാദവ് ആവശ്യപ്പെട്ടത്. ഉത്തര്‍ പ്രദേശിന് പ്രത്യേക പാക്കേജ്, മുലായം സിംഗിനെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എസ്.പി മുന്നോട്ടുവച്ചേക്കും.
പിന്തുണക്കാര്യത്തില് ബി.എസ്.പി നിലപാട് ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: