ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ രണ്ട് പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനും സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. യോഗ്യരായ അപേക്ഷകര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്നും എട്ട് ആഴ്ചയ്ക്കകം അപേക്ഷകളില്‍ തീരുമാനമെടുക്കണമെന്നും സ്യുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും നഗരപ്രദേശങ്ങളില്‍ ഒരു കിലോമീറ്ററും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് കിലോമീറ്ററും പരിധിയില്‍ ബാറുകള്‍ അനുവദിക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ മദ്യനയം. ഈ നയം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
ജസ്റ്റിസുമാരായ എച്ച്എല് ഗോഘലെ, എസ്എസ് നിജാദ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: