പട്ടാമ്പി: ചെർപ്പുളശ്ശേരിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുലുക്കല്ലൂർ സ്വദേശി രോഹിണി ബാബുവാണ് മരിച്ചത്. പട്ടാമ്പി റോഡിൽ അയ്യപ്പൻകാവിനടുത്താണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ചെർപ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും എതിർദിശയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: