ചെന്നൈ: പാക് ചാരനെന്ന് സംശയിക്കുന്നയാളെ തമിഴ്നാട്ടില്‍ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ ജില്ലക്കാരനായ തമീന് അന്‍സാരിയെയാണ് തൃശിനാപ്പള്ളിയി വെച്ച് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. ഇന്റലിജെന്റ്സ് ബ്യൂറോയും, തമിഴ്നാട് ക്യു ബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പാക്കിസ്ഥാന് ഇന്റലിജെന്റ്സ് ഏജന്‍സിക്ക് അവരുടെ കൊളംബോയിലെ ഹൈക്കമ്മീഷണര്‍ മുഖേന ഇയാള്‍ പ്രതിരോധവിവിരങ്ങള് കൈമാറിയതായാണ് പോലീസ് നല്കുന്ന സൂചന.
പച്ചക്കറി കയറ്റുമതിക്കാരെന്ന പോരില്‍ ഇയാള്‍ പതിവായി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. വിസാഗിലെ ആണവ അന്തര്‍വാഹിനി, കാരക്കല്‍ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍, ചില നാവികവിന്യാസങ്ങള് ഇവയുടെയൊക്കെ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കാനാണ് ഇയാള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഏറെക്കാലം നിരീക്ഷിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ.ജി അബാഷ് കുമാര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് സിഡികള്‍ പിടിച്ചെടുത്തിട്ടുണ്ട്.
വെല്ലിങ്ങ്ടണിലെ സൈനിക പരിശീലന അക്കാദമിയുടേയും കാരക്കല്‍ തുറമുഖം, ചില ആസ്ഥാനങ്ങള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങളും സ്കെച്ചുകളും ഇയാളില്‍ നിന്ന് പോലീസിന് ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ രണ്ട് ശ്രീലങ്കക്കാര്ക്കാണ് ഇയാള്‍ വിവരങ്ങള്‍ പതിവായി ഇമെയിലിലൂടെ കൈമാറിയിരുന്നത്. ശ്രീലങ്കന്‍ യാത്രകളില്‍ ഇതിനുള്ള പ്രതിഫലവും ഇയാള്‍ കൈപ്പറ്റിയതായാണ് പോലീസ് നല്കുന്ന വിവരം. ഷാജി എന്നയാള്‍ക്കാണ് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് അന്‍സാരി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: