ന്യൂദല്‍ഹി: 2ജി സ്പെക്ട്രം വിഷയം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെപിസി) നിന്നു ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി. ചിദംബരവും ജെപിസിക്കു മുന്‍പാകെ ഹാജരാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
ഇരുവരെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു ബി.ജെ.പി അംഗങ്ങളായ യശ്വന്ത് സിന്‍ഹയും രവിശങ്കര്‍ പ്രസാദും ജെ.പി.സി അധ്യക്ഷന്‍ പി.സി. ചാക്കോയോട് ആവശ്യപ്പെട്ടു. തീരുമാനമെടുക്കും വരെ ജെ.പി.സി യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
ടു.ജി വിതരണത്തിലെ അഴിമതി തടയാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും എന്തുകൊണ്ട് ഇടപെട്ടില്ലെന്നതിന്റെ ഉത്തരമറിയണമെന്ന് ബിജെപി അംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കമ്മറ്റിയില്‍ നിന്നും രാജിവയ്ക്കുമെന്നും ഇവര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: