മുംബൈ: അഴിമതിക്കേസില്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഛഗന്‍ ഭുജ്ബലിനെതിരെ അന്വേഷണം തുടരുന്നതിന് അഴിമതി വിരുദ്ധ ബ്യൂറോക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്കി. നേരത്തെ അഴിമതി അന്വേഷിക്കുന്നതിന് അഴിമതി വിരുദ്ധ ബ്യൂറോ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു.
എന്‍ സിപിയുടെ പിന്തുണയോടെയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. ദല്‍ഹിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അഥിതി മന്ദിരം മോടിപിടിപ്പിക്കുന്നതിനുള്ള കരാര്‍ ഭുജ്ബല്‍ ഇടപെട്ട് തന്റെ ബന്ധുവിന് നല്‍കിയെന്നും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വന്‍ തുക വകമാറ്റിയതായും ബിജെപി ആരോപിച്ചിരുന്നു.
52 കോടി രൂപ വകയിരുത്തിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം 152 കോടിയായി പിന്നീട് ഉയര്‍ന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബിജെപിനേതാവായ കിരിത് സോമയ്യ ആണ് ഭുജ്ബലിനെതിരായ അഴിമതിയെക്കുറിച്ച് ആദ്യം പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: