ന്യൂദല്‍ഹി: ജമ്മു അതിര്‍ത്തിയില്‍ അടുത്തിടെ കണ്ടെത്തിയ തുരങ്കത്തെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തി. ഇന്ത്യയുടെ സുരക്ഷാ ഏജന്‍സിയാണ് പഠനം നടത്തിയത്. പാക്കിസ്ഥാനില്‍നിന്നും നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ച ഏതാണ്ട് 80 ഓളം തുരങ്കങ്ങളാണ് ജമ്മു മേഖലകളില്‍ മാത്രം കണ്ടെത്തിയത്. തുരങ്കത്തിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായിരുന്നു ഇതിന്റെ ലക്ഷ്യം.
അതിര്‍ത്തി ഭീകരവാദം തടയുന്നതിനും ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനും ജമ്മുകാശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടി. ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വെയുടെ സഹായത്തോടെയാണ് തുരങ്കങ്ങളെക്കുറിച്ചുള്ള സര്‍വ്വെ നടത്തിയതെന്ന് ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മുകാശ്മീരിലെ ബാംബ ജില്ലയിലാണ് 400 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയത്. ഇവിടെയെത്തിയാണ് ജിയോളജിക്കല്‍ സംഘം പരിശോധന നടത്തിയത്.
സര്‍വെയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ ഏതാണ്ട് 80 ഓളം തുരങ്കങ്ങള്‍ അതിര്‍ത്തിയില്‍ കണ്ടെത്താനായെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വെയുടെ വിശദാംശങ്ങള്‍ സൈനിക ആസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫിന്റെ വിശകലനത്തിന് കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ജമ്മു അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമേ ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനാകൂ എന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. കാരണം ഇവിടുത്തെ മണ്ണിന്റെ പ്രത്യേകതയാണ്. ഗുജറാത്തിലോ, രാജസ്ഥാനിലോ ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനാവില്ല. പാറക്കെട്ടുകളും കട്ടി കൂടിയ മണ്ണും ഉള്ളതിനാല്‍ ഇവിടെ ഇതിന് സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധനയ്ക്കായി ഇപ്പോള്‍ തുരങ്കം തുറന്നിട്ടിരിക്കുകയാണ്. ഇത് പിന്നീട് അടക്കുമെന്നും അവര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയ സംഭവം ഇന്ത്യ, പാക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം നടപടികള്‍ തടയുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: