പാറ്റ്ന: പണം കണ്ടെത്താന്‍ മാവോയിസ്റ്റുകള്‍ പുതിയ വഴി കണ്ടെത്തുന്നതായി പോലീസ്. ഓപ്പറേഷന് ബിസ്വാസ് ആരംഭിച്ചതോടെയാണ് മാവോയിസ്റ്റുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. നേരത്തെ റോഡ് കോണ്‍ട്രാക്ടര്‍മാര്‍ വ്യവസായികള്‍,വ്യാപാരികള്‍ എന്നിവരെ ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടുന്നത് പതിവായിരുന്നു.
ലെവി രാജ് എന്ന നടപടിയായിരുന്നു മാവോയ്സ്റ്റുകള്‍ സ്വകരിച്ചിരുന്നത്. എന്നാല്‍ ഓപ്പറേഷന് ബിശ്വാസ് ആരംഭിച്ചതോട് മാവോയിസ്റ്റുകള്‍ പണം ലഭിക്കാതെ വന്നതായി റോഹ്ട്ടാസ് പോലീസ് സൂപ്രണ്ട് മനു മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ പുലി, സിംഹം,കടുവ തുടങ്ങിയ വലന്യമൃഗങ്ങളെ വേട്ടയാടി അവയുടെ തോലുകള്‍,എല്ലുകള്‍ , നഖങ്ങള്‍, അവയവങ്ങള്‍ എന്നിവ കടത്താന്‍ തുടങ്ങി.
ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീസംസ്ഥാനങ്ങളില്‍ നിന്നാണ് മാവോയ്സ്റ്റുകള്‍ കൂടുതലും കള്ളക്കടത്തു നടത്തുന്നത്. മാവോയ്സ്റ്റുള്ക്കെതിരെയുളഅള പോലീസ് നടപടിയാണ് ഓപ്പറേഷന് ബിശ്വാസ്. റോഹ്ട്ടാസ്, കൈമൂര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീവയുടെ അതിര്‍ത്തിപ്രദേശങ്ങളിലും മറ്റും നടപ്പാക്കിയ ഓപ്പറേഷന് ബിശ്വാസ് വന്‍ വിജയമാണെന്ന്പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു. റോഹ്ട്ടാസും കൈമൂറും മാവോയ്സ്റ്റുകളുടെ ശാക്തീകേന്ദ്രങ്ങളാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പിടികൂടിയ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയെക്കൂടാതെ വേട്ടയാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഓഗസ്റ്റ് 7ന് പോലീസ് പിടികൂടിയ മാവോയ്സ്റ്റ് നേതാവ് ഇന്ദു പാസ്വാന്റെ പക്കലില്‍ നിന്നും കടുവത്തോല്‍, രണ്ട് മാനുകളുടെ കൊമ്പുകള്‍ എന്നിവയും കണ്ടെത്തിയിരുന്നു. രണ്ടര ലക്ഷം മുതല്‍ 5ലക്ഷം രൂപവരെയാണ് ഇവയുടെ വിപണിയിലെ വിലയെന്ന് പിടിയിലായ മാവോയ്സ്റ്റുകള്‍ പോലീസിനോട് പറഞ്ഞു. പുലിത്തോലുകള്ക്ക് അമ്പതിനായിരം രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് വില. മാനിന്റെ കൊമ്പിന് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപയാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: