ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേര് മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാംഗ്ര ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. പലംപൂരില്‍ നിന്നും ആഷാപുരിയിലേക്ക് പോയ സര്‍ക്കാര്‍ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ് ചെയ്യുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് രക്ഷപെട്ട യാത്രക്കാര്‍ പറഞ്ഞു. 28 മൃതദേഹങ്ങളും തകര്‍ന്ന ബസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: