ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സൈബര്‍ ഉദ്യോഗസ്ഥര്‍ ഭീകരവാദികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കാണ് ഐഎസ്ഐയിലെ സൈബര്‍ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കുന്നത്. പാക് അധിനിവേശ കാശ്മീരിലെ ഭീകരവാദ ക്യാമ്പുകളില്‍ ചെന്നാണ് ഇവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാക്കിസ്ഥാന് സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ സജ്ജമല്ല എന്ന് കരുതിയാണ് ഭീകരവാദികളെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും മറ്റും ഐഎസ്ഐ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഐഎസ്ഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് പാക്കിസ്ഥാനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ആസാം കലാപവുമായി ബന്ധപ്പെട്ട് വടക്ക്-കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ വ്യാജ ഭീഷണി സന്ദേശങ്ങളും എംഎംഎസുകളും അയക്കുന്നതില്‍ ഐഎസ്ഐ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൂടാതെ വിദ്യാഭ്യാസമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഭീകരവാദ സംഘടനകള്‍ക്ക് മേല്‍ ഐഎസ്ഐ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷയെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചുമായിരുന്നു മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ച. ഇന്ത്യയിലെ കമ്പ്യൂട്ടറുകളും മറ്റും ഹാക്ക് ചെയ്ത് സുപ്രധാന രേഖകള്‍ കണ്ടെത്താനും നശിപ്പിക്കുവാനുമായി കമ്പ്യൂട്ടറില്‍ പ്രാവീണ്യം നേടിയ യുവാക്കളെ ഐഎസ്ഐ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ അടുത്തിടെ നടന്ന പല സൈബര്‍ ആക്രമണങ്ങള്‍ക്ക് പുറകിലും ഐഎസ്ഐക്ക് പങ്കുള്ളതായി സംശയിക്കുന്നു. ഭാവിയില്‍ കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്താനും ഇടയുണ്ട്. ഇതിനെതിരെ മുന്‍കരുതലെടുക്കണമെന്ന് മുതിര്‍ന്ന പാക് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: