കാസര്‍കോട് : ബംബ്രാണയില്‍ സ്പിരിറ്റ് ശേഖരത്തോടെ യുവാവിനെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി. കഴിഞ്ഞ ദിവസം ബംബ്രാണയിലെ കിദൂരില്‍ നിന്നുമാണ് 3൦൦ ലിറ്റര്‍ സ്പിരിറ്റുമായി കിദൂരിലെ മാധവണ്റ്റെ മകന് ശിവകാന്തയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ശിവകാന്തക്ക് സ്പരിറ്റ് എത്തിച്ചുകൊടുത്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ശിവകാന്തയുടെ വീടിനടുത്താണ് പറമ്പില്‍ ഭൂഗര്‍ഭ അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കന്നാസുകളില്‍ നിറച്ചുവെച്ച സ്പിരിറ്റ് ഉണ്ടായിരുന്നത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു തന്ന ആളുടെ വിവരം ശിവകാന്ത എക്സൈസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എക്സൈസ് അധികൃതര്‍ തയ്യാറായിട്ടില്ല. ശിവകാന്തയെ ചോദ്യം ചെയ്തതില്‍ കാസര്‍കോട് കേന്ദ്രകരിച്ച് നടക്കുന്ന പാന്‍-മദ്യ – സ്പിരിറ്റ് കടത്ത് മാഫിയയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കാസര്‍കോട് നഗരത്തില്‍ സ്പിരിറ്റ് കടത്ത് മാഫിയ സംഘം സജീവമാണ്. ശിവകാന്ത ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: