ന്യൂദല്‍ഹി: മുസ്ലീം വിഭാഗങ്ങളിലെ ഉയര്‍ന്ന നിരക്ഷരത നിരക്ക് സംസ്ഥാനത്ത് ജനസംഖ്യാ വര്‍ധനക്ക് കാരണമെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ ഹൈന്ദവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് മുസ്ലീം ജനസംഖ്യ. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റമല്ല പ്രശ്നങ്ങള്‍ക്ക് കാരണം. ഹൈന്ദവരെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായും ഗൊഗോയ് പറയുന്നു.
കൊക്രജാറില്‍ മുസ്ലീങ്ങളുടെ എണ്ണം 19 ശതമാനവും ഹൈന്ദവരുടെ എണ്ണം അഞ്ച് ശതമാനവും വര്‍ധിച്ചു. ദുബ്രിയില്‍ ഇത് യഥാക്രമം 29 ശതമാനവും അഞ്ച് ശതമാനവും ബൊന്‍ ഗൈഗാവോനില് 31 ശതമാനവുമാണ്. മുസ്ലീങ്ങളിലെ ക്രമാതീതമായ ജനസംഖ്യാ വര്‍ധന സ്വാഭാവിക കാരണംകൊണ്ടുമാത്രമല്ല, കുടിയേറ്റവും ഉള്‍പ്പെടുത്തുന്നതായി അഭിമുഖത്തില്‍ ഗൊഗോയ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും നിരക്ഷരരാണ്. അതുകൊണ്ടുതന്നെ ഇവര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കുന്നു. ഇത് സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ വര്‍ധിക്കാനുള്ള ഒരു കാരണമാണെന്നും ഗൊഗോയ് പറഞ്ഞു. ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ താന്‍ നൂറ് ശതമാനം വിശ്വസിക്കുന്നുണ്ടെന്നായിരുന്നു മറുപടി. 2001 ലെ സെന്‍സസ് പ്രകാരം, ആസാമിലെ മുസ്ലീം പോപ്പുലേഷന്റെ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നാണ്.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ മൂന്ന് ലക്ഷം കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ മതിയായ തെളിവില്ലാത്തതിനാല്‍ പല കേസുകളും കോടതി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോഡോലാന്റ് ടെറിട്ടോറിയല്‍ പ്രദേശങ്ങളില്‍ രണ്ട് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന വാദം ഗൊഗോയ് തള്ളിക്കളഞ്ഞു. ഈ കണക്കുകള്‍ പൂര്‍ണമായും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലധികമായി സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ ഉത്തരവാദിത്തം നൂറുശതമാനവും താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ സ്ഥിതിഗതികല്‍ ശാന്തമാകുന്നതില്‍ സേനയെ വിന്യസിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഗൊഗോയ് കുറ്റപ്പെടുത്തി. ഇപ്പോഴുള്ള ആസാമിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഗൊഗോയി പറഞ്ഞു. ഓരോ ജില്ലകളിലും കൂടുതല്‍ അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരേയും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഗൊഗോയിയുടെ പ്രസ്താവനക്കെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന് രംഗത്തെത്തി. ഗൊഗോയിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കമ്മീഷന് ചെയര്മാന് വജാപാത് ഹബീബുള്ള വ്യക്തമാക്കി. സംസ്ഥാനത്തെ ജനസംഖ്യ വര്ധിക്കുന്നുണ്ടാകും. എന്നാല്‍ മുസ്ലീങ്ങളുടെ നിരക്ഷരത ഇതിന് ഒരു കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലാപബാധിത പ്രദേശങ്ങള്‍ കമ്മീഷന് സന്ദര്‍ശിച്ചതാണെന്നും അനധികൃത കുടിയേറ്റക്കാരാണ് കലാപത്തിന് പിന്നിലെ പ്രധാന കാരണമെന്നും ഹബീബുള്ള പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം കുറവായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണം. സംസ്ഥാനത്തെ മുസ്ലീങ്ങളെ കുറിച്ചോ മറ്റുള്ള വസ്തുതകളെക്കുറിച്ചോ തനിക്ക് കൃത്യമായി അറിയില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ഗൊഗോയിക്ക് ഈ വസ്തുതകള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിക്ക് യോജിച്ചതല്ല ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 19 ന് സംസ്ഥാനത്താരംഭിച്ച വര്‍ഗീയ കലാപത്തില്‍ ഇതുവരെ 80 ലധികം പേരാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാനത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗൊഗോയി ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: