തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങള്‍ 2013 ജനുവരി മുതല്‍ 2014 ജനുവരി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ വിവേകാനന്ദ സ്വാദ്ധ്യായ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വാമിയുടെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 11ന് രാവിലെ 9ന് കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് 15നും30നും ഇടയ്ക്ക് പ്രായമുള്ള 1200 യുവജനങ്ങളെ അണിനിരത്തി സാമുഹിക സൂര്യനമസ്ക്കാരം നടത്തും. ഈ പരിപാടിയില്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് പി. പരമേശ്വരന് വിവേകാനന്ദ സന്ദേശം നല്‍കും. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് തത്വരൂപാനന്ദസ്വാമി അധ്യക്ഷത വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: