കാട്ടാക്കട: ജൂവല്ലറിയില്‍നിന്നും മൂന്നു കിലോയിലധികം സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മാനേജര്‍ പോലീസ് പിടിയിലായി. കാട്ടാക്കട ബസ്സ്റ്റാന്റിന് എതിര്‍വശമുള്ള അഭിഷേകം ജൂവലറി മാനേജര്‍ അങ്കമാലി സ്വദേശി ഐജോയെയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നുമാസമായി ജൂവല്ലറിയില്‍ നിന്നും അല്പ്പാല്പ്പമായാണു സ്വര്‍ണ്ണം കടത്തിയത്. കടത്തിയ സ്വര്‍ണ്ണത്തിനു പകരം അതേ അളവിലുള്ള വണ്‍ഗ്രാം സ്വര്‍ണ്ണം യഥാസ്ഥാനത്തു വച്ച് സ്റ്റോക്കു രജിസ്റ്ററില്‍ ബാലന്‍സ് കാണിക്കുകയായിരുന്നു.ഇക്കഴിഞ്ഞ മൂന്നിന് ജൂവല്ലറി ഉടമ സ്റ്റോക്ക് പരിശോധന നടത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്. തുടര്‍ന്ന് ജൂവല്ലറി ഉടമ കാട്ടാക്കട പോലീസില്‍ പരാതി നല്കി. മാനേജര്‍ക്കൊപ്പം സെയില്‍സ്മാനും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. മാനേജര്‍ പിടിയിലായ വിവരമറിഞ്ഞ് സെയില്സ്മാന് ജോതിഷ് ഒളിവില്‍ പോയി. ഇതിനിടെ ജുവല്ലറിയില്‍നിന്നും സ്വര്‍ണ്ണം വാങ്ങിയ നിരവധി ഉപഭോക്താക്കള്‍ക്ക് മുക്കുപണ്ടം നല്‍കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഭരണ പ്രതിപക്ഷ ഭേദമെന്യെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംഭവം പുറത്താകാതിരിക്കാന്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ജൂവല്ലറി മാനേജരുമായി അടുപ്പമുള്ള കാട്ടാക്കടയിലെ ചില വ്യക്തികള്‍ക്ക് സംഭവവുമായി ബന്ധമുള്ളതായും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വിവിധ ജുവല്ലറികളില്നിന്നും ഉത്പന്നങ്ങള്‍ വാങ്ങി കബളിപ്പിക്കപെട്ടിട്ടുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. വരും ദിവസങ്ങളില്‍ മുക്കുപണ്ടം നല്കി കബളിപ്പിക്കപ്പെട്ട കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: