ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് പുറമേ നിരവധി കേന്ദ്രമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് തന്നെയാണ് കണക്കുകള്‍ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 5.11 കോടി രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി 10.73 കോടിയിലേക്കാണ് ഉയര്‍ന്നത്. പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് പട്ടികയില്‍ താഴെ. അദ്ദേഹത്തിന് 55 ലക്ഷം രൂപ മാത്രമാണ് ആസ്തി.
52 കോടിയുടെ ആസ്തിയുള്ള വ്യവസായമന്ത്രി പ്രഫുല്‍ പട്ടേലാണ് മന്ത്രിസഭയിലെ സമ്പന്നരുടെ നേതാവ്. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന് 22 കോടിയുടെ സ്വത്തുണ്ട്. ഡിഎംകെയിലെ എം.കെ.അഴഗിരിക്ക് ഒന്‍പതര കോടിയുടെ സ്വത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം (12 കോടി), കപില്‍ സിബലിനും ഭാര്യയ്ക്കുമായി 45.33 കോടിയും ആസ്ഥിയുണ്ട്. കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് 90 ലക്ഷത്തിന്റെ സ്വത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: