മുംബൈ: താക്കറെമാരുടെ പൂര്‍വ്വികര്‍ ബീഹാറികളാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന നൂറ് ശതമാനം ശരിയാണെന്ന് കോണ്‍ഗ്രസ് എംപി സഞ്ജയ് നിരുപം. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പൂര്‍വ്വികര്‍ ബീഹാറിലെ മഗധ പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് വിശ്വസിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്ന് നിരുപം പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഹാറികളെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തുമെന്ന് മഹാരാഷ്ട്ര നിര്മ്മാണ് സേന നേതാവ് രാജ് താക്കറെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് താക്കറെയുടെ കുടുംബം ബീഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കിയത്.
ബാല്‍ താക്കറെയുടെ പിതാവും പ്രമുഖ സാമൂഹിക പരിഷ്ക്കര്‍ത്താവുമായ പ്രബോധാങ്കര്‍ കേശവ് സീതാറാം താക്കറെ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന. എന്നാല്‍ താക്കറെ കുടുംബത്തിന്റെ മൂലത്തെക്കുറിച്ചല്ല മറിച്ച് കായസ്ഥ സമുദായത്തെക്കുറിച്ചുള്ള ഗവേഷണമാണ് പ്രബോധാങ്കര്‍ നടത്തിയതെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. അതേസമയം, ഒരു വലിയ സമുദായത്തിന്റെ ഭാഗമാണ് ഓരോ കുടുംബമെന്നും നിരുപം ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയിലെ ചാന്ദ്രസേനീയ കായസ്ഥ പ്രഭു സമുദായത്തിന്റെ വേരുകള്‍ ബീഹാറിലാണെന്നും സഞ്ജയ് നിരുപം പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ട് ദിഗ്വിജയ് സിംഗ് നടത്തിയ പ്രസ്താവന ശരിയാണെന്നും നിരുപം ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: