ഗുവാഹത്തി: വടക്ക് കിഴിക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പഠിപ്പ് മുടക്കും പണിമുടക്കും നടത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ നുഴഞ്ഞ് കയറുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. മണിപ്പൂരില്‍ മണിപ്പൂരുകാര്‍ കുറവാണെന്നും കുടിയേറ്റക്കാരാണ് കൂടുതലെന്നും ഓള് മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം.
1980 കാലയളവിലാണ് ആസാമില്‍ അനധികൃത കുടിയേറ്റക്കാര്‍ കടന്നുകൂടാന്‍ തുടങ്ങിയത്. ഇവരെ എത്രയും പെട്ടെന്ന് നാട്കടത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഗുവാഹത്തിയില്‍ പ്രകടനം നടത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍പ്രദേശ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പഠിപ്പ് മുടക്കും പണിമുടക്കും നടത്തിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന് ഉപദേഷ്ടാവ് സാമുജാല് ഭട്ടാചാര്യ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ഈ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആസാമിലെ എല്ലാവിധ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിറ്റേക്കാരാണെന്നും നിങ്ങള്‍ മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്നെ പ്രതിഷേധം നടത്തിയത്.
അനധികൃത കുടിയേറ്റം രാജ്യത്തിന്റെ പ്രധാന പ്രശ്നമായി എടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ എംപിമാരെയും വിദ്യാര്‍ത്ഥി സംഘടനകള്‍ സമീപിച്ചിട്ടുണ്ട്. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞ് കയറ്റം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: