ചെന്നൈ: കഴിഞ്ഞദിവസം ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി ജയലളിതയാണെന്ന് ഡിഎംകെ നേതാവ് കരുണാനിധി. ശ്രീലങ്കയില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളെ തിരിച്ചയച്ചതാണ് ഇത്തരമൊരു സംഭവത്തിന് വഴിതെളിച്ചതെന്നും കരുണാനിധി കുറ്റപ്പെടുത്തി.
ഈയൊരു സാഹചര്യത്തില്‍ തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന് പൗരന്മാരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയ്ട്ടുണ്ട്. എന്നാല്‍ ജയലളിത ശ്രീലങ്കയിലെ തമിഴരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കരുണാനിധി ആരോപിച്ചു.
കലാ-കായിക മത്സരങ്ങളെ രാഷ്ട്രീയവുമായി കൂട്ടിയിണക്കരുതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനത്തിനും കലാകായികമേളക്കും എത്തുന്നവരെ ആക്രമിക്കുന്ന നടപടി തമിഴ് ജനത അംഗീകരിക്കരുത്. മറിച്ച് ശ്രീലങ്കയുടെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ക്കേണ്ടത്. ഇത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും കരുണാനിധി പറഞ്ഞു. ശ്രീലങ്കന്‍ പൗരന്മാര്ക്ക് നേരെയുള്ള അക്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകരാന്‍ കാരണമാകുമെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് തമിഴര്‍ ശ്രീലങ്കയില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നുണ്ട്. ശ്രീലങ്കന്‍ പൗരന്മാര്ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ലങ്കയിലെ തമിഴരുടെ അവസ്ഥ കൂടുതല്‍ ദുസ്സകമാകുമെന്നും കരുണാനിധി കുറ്റപ്പെടുത്തി. ശ്രീലങ്കയില്‍ നിന്നെത്തിയ 178 തീര്‍ത്ഥാടകരെ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് കരുണാനിധി ജയലളിതക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: