ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടനം. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.ആസാം റൈഫിള്‍സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. കിഷാംബദ് ജങ്ങ്ഷനിലെ കമ്മ്യൂണിറ്റി ഹാളിനുസമീപമാണ് സ്ഫോടനം ഉണ്ടായത്.
പാര്‍ക്കുചെയ്തിരുന്ന സ്കൂട്ടറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പെട്രോളിങ്ങിനിറങ്ങിയ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വളരെ ശക്തമായ സ്ഫോടനമായിരുനെന്നും പരിസരത്തെ കടകളെല്ലാം സ്ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
സ്കൂട്ടറില്‍ സ്ഥാപിച്ചിരുന്ന ഐഇഡിയാണു പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റ പ്രഥമിക നിഗമനം.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: