താനെ: രണ്ടു ദിവസമായി മുംബൈയില്‍ പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം താറുമാറായി. ആയിരക്കണക്കിനാളുകളെയാണ് ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിച്ചിട്ടുള്ളത്. മുംബൈയുടെ പ്രദേശങ്ങളായ ദിവണ്ടി,നവ്പാഡ,ഭയന്നൂര്,ദഹനു,കല്ല്യാണ്‍, കൊപ്രി എന്നീ പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറീ. അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആളുകള്‍ സുരക്ഷാസ്ഥാനങ്ങളിലേക്ക് താമസംമാറ്റാന്‍ നിര്‍ബന്ധിതരായി . തുടര്‍ച്ചയായി പൊയ്യുന്നമഴയെ തുടര്‍ന്ന് ബോംബെ -അഹമ്മദാബാദ് റോഡുകളിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. സിഗ്നല്‍ സംവിധാനത്തിലെ തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയ്ന്‍ ഗതാഗതം തടസ്സപ്പെട്ടു. സൂര്യ,വൈതര്ന്ന,ദണ്ഡര്ജ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. നദികളെല്ലാം കരകവിഞ്ഞെഴുകുകയാണ്.് നദികളുടെ കരകളില്‍ വസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലാഡ്,കന്തിവാലിജോഗേശ്വരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ദാര്പുര പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: