ന്യൂദല്‍ഹി: കല്‍ക്കരിപാടം അഴിമതി വിഷയത്തില്‍ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ തുടരാനാകാതെ ലോക്സഭ തുടര്‍ച്ചയായ പത്താം ദിനവും പിരിഞ്ഞു. രാവിലെ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം ലോക്സഭയില്‍ ബഹളം തുടങ്ങുകയായിരുന്നു.
ബി.ജെ.പി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ ഉച്ചയ്ക്ക് 12 മണിവരെ നിര്‍ത്തിവച്ചു. എന്നാല്‍ സഭ പന്ത്രണ്ട് മണിക്ക് സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ സ്പീക്കര്‍ മീരാകുമാര്‍ ലോക്സഭ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികളും ചെയര്മാന് ഹമീദ് അന്‍സാരി രണ്ട് മണിവരെ നിര്‍ത്തിവച്ചു. ഇതിനിടെ ശ്രീലങ്കന്‍ വിഷയമുന്നയിച്ച് ഡിഎംകെ, എഐഎഡിഎംകെ, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി.
ശ്രീലങ്കന്‍ സൈനികരുടെ പരിശീലനത്തിനെതിരേയായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എന്നാല്‍ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്സയുടെ മധ്യപ്രദേശ് സന്ദര്ശനത്തിനെതിരേയായിരുന്നു എഐഎഡിഎംകെയുടെയും വിസികെയുടെയും പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: