Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിക്ഷേപകമേളക്കു മുമ്പേ യുഡിഎഫില്‍ വിവാദമേള അരങ്ങുതകര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 01:52 am IST
in Ernakulam

കൊച്ചി: വ്യാവസായിക വികസനം ലക്ഷ്യമാക്കി യുഡിഎഫ്സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ്‌ കേരളയുമായി ബന്ധപ്പെട്ട്‌ യുഡിഎഫിലും, കോണ്‍ഗ്രസിലും വിവാദമേള, എമര്‍ജിംഗ്‌ കേരള നിക്ഷേക സംഗമത്തിലെ പരിസ്ഥിതിക്കുദോഷകരമായ പദ്ധതികള്‍ക്കെതിരെയാണ്‌ യുഡിഎഫിലെ ആറ്‌ യുവ എംഎല്‍എമാര്‍ പ്രധാനമായും വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്‌. വ്യവസായ സംരഭകര്‍ക്കായി സ്വകാര്യ നിക്ഷേപകര്‍ക്ക്‌ ഭൂമി കൈമാറുന്നത്‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമെ പാടുള്ളു എന്നും എംഎല്‍എ മാര്‍ ആവശ്യം ഉന്നയിക്കുന്നു.

യുഡിഎഫിലെ കോണ്‍ഗ്രസ്‌ എംഎല്‍എമാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, വി.ടി.ബലറാം, ഹൈബി ഈഡന്‍ എന്നിവരും ലീഗിലെ കെ.എം.ഷാജിയും സോഷ്യലിസ്റ്റ്‌ ജനതയുടെ എം.വി.ശ്രേയാംസ്കുമാറുമാണ്‌ നിക്ഷേപ സംഗമത്തിലെ പദ്ധതികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്‌. ഗ്രീന്‍തോട്ഡ്‌ കേരള എന്ന ബ്ലോഗ്‌ പോസ്റ്ററിലൂടെയാണ്‌ എംഎല്‍എമാര്‍ തങ്ങളുടെ ആശങ്ക പരസ്യമായി പങ്കുവെയ്‌ക്കുന്നത്‌.

സംസ്ഥാന വിനോദസഞ്ചാരവകുപ്പാണ്‌ കാടുകളും, കായലുകളും, തുരുത്തുകളും മറ്റും സ്വകാര്യ സംരഭകര്‍ക്ക്‌ കൈമാറി ടൂറിസം വികസനം നടപ്പിലാക്കാനുള്ള പദ്ധതികള്‍ എമര്‍ജിംഗ്‌ കേരളയിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്‌. ചരിത്രപ്രാധാന്യമുള്ള തലശ്ശേരിക്കുസമീപത്തെ ധര്‍മ്മടം തുരുത്ത്‌ സ്വകാര്യ സംരഭകര്‍ക്കു കൈമാറി 250 കോടിയുടെ റിസോര്‍ട്ട്‌ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ്‌ പദ്ധതിയാണ്‌ എമര്‍ജിംഗ്‌ കേരള നിക്ഷേപക മേള മുന്നോട്ടുവെക്കുന്നത്‌. ഇതിനുപുറമെ വേമ്പനാട്ടുകായല്‍, വാഗമണ്‍, കക്കയം വനമേഖല, വിവാദമായ നെല്ലിയാമ്പതി മലനിരകള്‍, കോട്ടയത്തെ ഇലവീഴാ പൂഞ്ചിറ ഉള്‍പ്പടെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ റിസോര്‍ട്ടുകളും, ഗോള്‍ഫ്‌ ക്ലബുകളുംവരെ നിക്ഷേപകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുമെന്നാണ്‌ സൂചന.

നിക്ഷേപക മേളയിലെ പരിസ്ഥിതിക്കു ദോഷകരമാവുന്ന പദ്ധതികള്‍ വിവദാമായേക്കുമെന്ന്‌ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ്‌ യുവ എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്‌ എമര്‍ജിംഗ്‌ കേരളക്കെതിരേയും, നിലപാടുകളുമായി ഗ്രീന്‍ തോട്സ്‌ കേരളയുമായി വീണ്ടുമുള്ള രംഗപ്രവേശനം.

വിത്തെടുത്തു കുത്തരുതെന്ന പഴമക്കാരുടെ പ്രയോഗം ആവര്‍ത്തിച്ചുകൊണ്ടാണ്‌ നിക്ഷേപക സംഗമത്തിനെതിരെ ടി.എന്‍.പ്രതാപന്റെ ഇന്നലത്തെ പ്രസ്താവന. വ്യാവസായിക വികസനത്തെ ശക്തമായി പിന്‍തുണക്കുമ്പോഴും സംസ്ഥാനത്തിന്റെ ഭൂ പ്രകൃതിയേയും കൃഷിയേയും നശിപ്പിക്കുന്ന പദ്ധതികള്‍ക്ക്‌ തങ്ങളെതിരാണെന്നാണ്‌ എംഎല്‍എമാര്‍ ബ്ലോഗിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്‌. പരിസ്ഥിതിക്കു ദോഷകരമാവുന്ന പദ്ധതികള്‍ ഒഴിവാക്കപ്പെടണം. ഭൂപരിഷ്കരണ നിയമവും, 1980ലെ വനനിയമവും പൂര്‍ണമായും പാലിച്ചുകൊണ്ടല്ലാതെ പദ്ധതികള്‍ക്ക്‌ അനുമതിനല്‍കരുതെന്നും യുഡിഎഫ്‌ യുവ എംഎല്‍എമാര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്‌.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക്‌ വ്യാവസായികാവശ്യങ്ങള്‍ക്കായി നല്‍കുന്ന പദ്ധതികള്‍ എമര്‍ജിംഗ്‌ കേരളയില്‍ നിന്നും ഒഴിവാക്കണം. പാട്ടത്തിനുനല്‍കുമ്പോള്‍ ഭൂമിയുടെ വിപണി വിലകണക്കാക്കി പാട്ടതുകനിശ്ചയിക്കണം. സംരഭങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെക്കൊണ്ട്‌ പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തിയിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ ഗ്രീന്‍തോട്സ്‌ കേരള എന്ന തങ്ങളുടെ ബ്ലോഗ്‌ പോസ്റ്റില്‍ എംഎല്‍എമാര്‍ മുമ്പോട്ടുവെച്ചിരിക്കുന്നത്‌. ബ്ലോഗ്‌ പോസ്റ്റിന്‍ക്കുറിച്ച്‌ ചര്‍ച്ച വ്യാപകമായതോടെ യുഡിഎഫില്‍ വിവാദവും പുകയുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.