Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എമര്‍ജിംഗ്‌ കേരള: പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന പദ്ധതികള്‍ വിവാദമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:34 pm IST
inErnakulam

കൊച്ചി: വികസനലക്ഷ്യം മുന്നില്‍കണ്ട്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ്‌ കേരളയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ വിവാദമായേക്കും. നെല്ലിയാമ്പതി വിഷയം മുന്നണി രാഷ്‌ട്രീയത്തില്‍ കാറും കോളും സൃഷ്ടിച്ചിരിക്കുന്നതിനാലാണ്‌ ഇതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്‌. വ്യവസായ വകുപ്പ്‌ മുന്‍ കൈയ്യെടുത്ത്‌ സംഘടിപ്പിക്കുന്ന എമര്‍ജിംഗ്‌ കേരള അടുത്തമാസം 12 മുതല്‍ 14 വരെയാണ്‌ കൊച്ചിയില്‍ നടക്കുക. നിക്ഷേപകര്‍ ഉള്‍പ്പെടെ നിരവധി ചെറുകിട വന്‍കിട സംരഭകര്‍ സര്‍ക്കാരിന്റെ ഉദ്യമത്തില്‍ പങ്കെടുക്കുവാനെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാക്കിയ 200ല്‍ പരം പദ്ധതികളാണ്‌ എമര്‍ജിംഗ്‌ കേരളയുടെ ഭാഗമായി നിക്ഷേപകര്‍ക്കും, സംരഭകര്‍ക്കും മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. വ്യവസായ വാണിജ്യവകുപ്പ്‌, ഐടി, ആരോഗ്യം, ഭക്ഷ്യസംസ്കരണം, തുറമുഖം, വസ്ത്രനിര്‍മാണം, ടൂറിസം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളാണ്‌ കരട്‌ പദ്ധതിതയ്യാറാക്കി നിക്ഷേപകമേളയില്‍ അവതരിപ്പിക്കുക. ഇതില്‍ വിനോദസഞ്ചാര മേഖലക്കായി സംസ്ഥാന ടൂറിസം വകുപ്പ്‌ സമര്‍പ്പിച്ചിരിക്കുന്ന 25 പദ്ധതികള്‍ ഭൂരിഭാഗവുമാണ്‌ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുന്നവയായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

രാഷ്‌ട്രീയതലത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്ന നെല്ലിയാമ്പതി 50 ഏക്കര്‍ വനഭൂമിയില്‍ 75 കോടിരൂപ മുതല്‍ മുടക്കി രണ്ട്‌ വന്‍കിട ടൂറിസം പദ്ധതികളാണ്‌ എമര്‍ജിംഗ്‌ കേരളയിലെത്തുന്ന സ്വകാര്യ സംരഭകര്‍ക്കായി തയ്യാറാക്കി കഴിഞ്ഞിരിക്കുന്നത്‌. ഇതിനാവശ്യമായ ഭൂമി വനമേഖലയില്‍ ടൂറിസം വകുപ്പ്‌ സംഘടിപ്പിച്ചുനല്‍കുമെന്നാണ്‌ വാഗ്ദാനം. എന്നാല്‍ വനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടനല്‍കുന്ന ഇത്തരം പദ്ധതികള്‍ക്ക്‌ കേന്ദ്ര വനം, പരിസ്ഥിതി പ്രത്യേക അനുമതി ആവശ്യമാണ്‌. ഇതിനുള്ള സാധ്യത തീരെകുറവാണെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. എമര്‍ജിംഗ്‌ കേരളയിലെ ഈ പദ്ധതികള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവന്നതോടെ എതിര്‍പ്പുകളുമായി ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്‌.

എമര്‍ജിംഗ്‌ കേരളക്കുവേണ്ടി കെടിഡിസിയും, ടൂറിസ്റ്റ്‌ റിസോര്‍ട്ട്സ്‌ (കേരള) ചേര്‍ന്ന്‌ 1000 കോടിയോളം രൂപയുടെ നിക്ഷേപ പദ്ധതികളാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌ എന്നാണ്‌ രേഖകളില്‍ നിന്നുള്ള വിവരം. വാഗമണ്ണിലെ വനമധ്യത്തില്‍ 150 ഏക്കറിലായി ഗോള്‍ഫ്‌ കോഴ്സ്‌റിസോട്ട്‌ എന്നിവയും, അഡ്വെണാര്‍ സ്പോര്‍ട്സ്‌ അരീനയും (135 കോടി) ഉള്‍പ്പടെ രണ്ടു പദ്ധതികളാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. പീരുമേട്ടിലെ വനഭൂമിയില്‍ ഹെല്‍ത്ത്‌ റിസോര്‍ട്ട്‌ (26 കോടി), അരൂക്കുറ്റിക്കു സമീപം വേമ്പനാട്ടുകായലില്‍ അണ്ടര്‍ വാട്ടര്‍ അക്വോറിയം (150 കോടി) നെല്ലിയാമ്പതിയിലെ സംരക്ഷിത വനമേഖലയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫോറസ്റ്റ്‌ ലോഡ്ജ്‌ (50 കോടി), തലശ്ശേരിക്കുസമീപം ധര്‍മ്മടം തുരുത്തില്‍ സമുദ്രത്തിനു നടുവിലായി മറൈന്‍ ലെയ്ഷര്‍ ഐലന്റും, റിസോട്ടും (150 കോടി), ദേവീകുളത്ത്‌ സംരക്ഷിതവനമേഖലയില്‍ റിസോര്‍ട്ട്‌, കോട്ടയം ജില്ലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഇല വീഴാപൂഞ്ചിറയില്‍ ടൂറിസം റിസോട്ട്‌ (100 കോടി), കോഴിക്കോട്‌ ജില്ലയിലെ കക്കയം വനമേഖലയില്‍ 50 ഏക്കറില്‍ ഇക്കോക്യാമ്പ്‌ സൈറ്റ്‌ (50 കോടി) വാഗമണ്ണില്‍ 100 ഏക്കറില്‍ ഗോള്‍ഫ്‌ കോഴ്സും, റിസോര്‍ട്ടും (120 കോടി) ഉള്‍പ്പടെയുള്ളവയാണ്‌ വിവാദ പദ്ധതികളാവാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്‌.

സംരഭങ്ങളില്‍ നിക്ഷേപം നടത്തുവാന്‍ മുന്‍പോട്ടുവരുന്നവര്‍ക്ക്‌ വനഭൂമിയും, കായലുകളും, തുരുത്തുകളും മറ്റും സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറും എന്നാണ്‌ വാഗ്ദാനം. വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളില്‍ പകുതിയെങ്കിലും പ്രായോഗിക തലത്തിലെത്തിയാല്‍ സംസ്ഥാനത്തെ പരിസ്ഥിപ്രാധാന്യമുള്ള പല സ്ഥലങ്ങളും സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യ നിക്ഷേപകരുടെ കൈകളില്‍ ചെന്നെത്തും എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യം വച്ചാണ്‌ എമര്‍ജിംഗ്‌ കേരള പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത്‌ സംഘടിപ്പിക്കുന്നത്‌ എന്നാണു പ്രഖ്യാപനം. എന്നാല്‍ സംരക്ഷിതവനമേഖലയും, തുരുത്തുകളും മറ്റും ഇതിന്റെ പേരില്‍ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക്‌ കൈമാറാനുള്ള നീക്കം ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തുമെന്നാണ്‌ വ്യക്തമായ സൂചനലഭിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.