Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെയില്‍ നിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2012, 09:35 pm IST
inIndia

പൂനെ: തങ്ങള്‍ക്ക്‌ നേരെ ആക്രമണമുണ്ടാകുമെന്ന അഭ്യൂഹത്തെതുടര്‍ന്ന്‌ ജോലിയും വിദ്യാഭ്യാസവും ഉപേക്ഷിച്ച്‌ പൂനെയില്‍ നിന്നും വടക്ക്‌ കിഴക്കന്‍ സംസ്ഥാനക്കാരായ ആയിരക്കണക്കിന്‌ പേര്‍ ഇന്നലെ സ്വദേശത്തേക്ക്‌ പലായനം ചെയ്തു. ആക്രമണഭീഷണിയെത്തുടര്‍ന്ന്‌ ബംഗളൂരുവില്‍ നിന്നും വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പലായനം തുടരുകയാണ്‌. അതേസമയം ആക്രമണഭീഷണി പരത്തിയ ആറ്‌ പേരെ കര്‍ണാടക പോലീസ്‌ അറസ്റ്റ്‌ ചെയ്തു. എസ്‌ എം എസിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണി പരത്തിയവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. രാജ്യത്ത്‌ ഗ്രൂപ്പ്‌ എസ്‌ എം എസിനും എം എം എസിനും 15 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

അതേസമയം, ആക്രമണം ഭയന്ന്‌ പലായനം ചെയ്ത വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സ്വദേശത്തെത്തി. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണസംരക്ഷണം ഉറപ്പ്‌ വരുത്തിയിട്ടുണ്ടെന്നും എല്ലാവരും മടങ്ങിപ്പോകണമെന്നും ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പറഞ്ഞു. മടങ്ങിപ്പോകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ യാത്രാ സൗകര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഗൊഗോയി ഇക്കാര്യം വ്യക്തമാക്കിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊക്രജാറിലേയും മറ്റ്‌ ജില്ലകളിലേയും സ്ഥിതിഗതികളില്‍ വലിയ പുരോഗതിയുണ്ടെന്നും രണ്ട്‌ ലക്ഷത്തിലധികം പേര്‍ അവരവരുടെ വീടുകളിലേക്ക്‌ മടങ്ങിപ്പോയെന്നും ഗൊഗോയി പറഞ്ഞു.

മൂന്ന്‌ ദിവസത്തിനിടെ ബംഗളൂരുവില്‍ നിന്ന്‌ പലായനം ചെയ്തവരുടെ എണ്ണം 30000 കവിഞ്ഞതായാണ്‌ ഔദ്യോഗിക കണക്ക്‌. ജനങ്ങളുടെ ആശങ്കകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ദ്രുതകര്‍മ്മസേനയെ പ്രദേശത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. പട്രോളിങ്ങും നടത്തുന്നുണ്ട്‌.

സംസ്ഥാനത്ത്‌ ആക്രമണഭീഷണി ഇല്ലെന്നും,ഇത്തരം ഭീഷണിക്ക്‌ അടിസ്ഥാനമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീശ്‌ ഷെട്ടാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ആസാമില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 78 പേരാണ്‌ കൊല്ലപ്പെട്ടത്‌. കലാപ അന്തരീക്ഷം ശാന്തമാകുന്നതിന്‌ മുമ്പാണ്‌ രാജ്യത്തെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന ഭീഷണി സന്ദേശം പ്രചരിക്കുന്നത്‌. റംസാന്‍ കഴിയുന്നതോടുകൂടി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുമെന്ന്‌ ഭീഷണി സന്ദേശം ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും ഇത്തരം സന്ദേശങ്ങള്‍ വിശ്വാസത്തിലെടുക്കെണ്ടേന്നും പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ എല്ലാവിധ സുരക്ഷയും ഉറപ്പ്‌ വരുത്തിയിട്ടുണ്ടെന്നും, കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ ഗുലാബ്‌ റാവു പോള്‍ അറിയച്ചു. 4000 ത്തോളം പേര്‍ പൂനെയില്‍ നിന്നും പലായനം ചെയ്തതായാണ്‌ റിപ്പോര്‍ട്ട്‌.

ദല്‍ഹിയിലും ഇതിന്‌ സമാനമായ സംഭവമുണ്ടായതായാണ്‌ റിപ്പോര്‍ട്ട്‌. റംസാനോടനുബന്ധിച്ച്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്നുള്ള സന്ദേശങ്ങള്‍ മൊബെയില്‍ ഫോണുകളില്‍ പ്രചരിക്കുകയാണ്‌. എന്നാല്‍ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കുനേരെ യാതൊരുവിധ അക്രമ സംഭവവും ഉണ്ടായിട്ടില്ലെന്നും സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ദല്‍ഹി ജോയിന്റ്‌ കമ്മീഷണര്‍ റോബിന്‍ ഹിബു പറഞ്ഞു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശത്ത്‌ അതീവ ജാഗ്രതാ നിരദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ നീരജ്‌ കുമാര്‍ അറിയിച്ചു. ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിന്നും ,ചെന്നൈയില്‍ നിന്നും, പൂനെയില്‍ നിന്നും നിരവധിപേരാണ്‌ പലായനം ചെയ്യുന്നതെന്നും സംഭവം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫേസ്ബുക്കിലും യൂടൂബിലും പ്രചരിപ്പിച്ച ഭീഷണി സന്ദേശങ്ങള്‍ നീക്കം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.