കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ നിന്നു തിരിച്ചടി. കാര്‍ട്ടൂണിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ്പുര്‍ യൂണിവേഴ്സിറ്റി അദ്ധ്യാപകന് അംബികേഷ് മഹാപത്രയ്ക്കും അയല്ക്കാരന് സുബ്രത സെന്ഗുപതയ്ക്കും 50,000 രൂപ വീതം നഷ്ടപരിഹാരം നല്കാന് പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ആറുമാസത്തിനകം തുക നല്‍കണമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗോലി അറിയിച്ചു.
അറസ്റ്റിന് നേതൃത്വം നല്കിയ പര്‍ബ പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മിലന് കുമാര്‍ ദാസിനും എസ്ഐ സഞ്ജയ് ബിശ്വാസിനുമെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷന് നിര്‍ദ്ദേശം നല്കി. എന്നാല്‍ മഹാപത്രയ്ക്കെതിരെയുള്ള കേസില്‍ അന്വേഷണം തുടരാം.
സത്യജിത് റേ കുട്ടികള്‍ക്കായി എടുത്ത ചിത്രം സോനാര്‍ കെല്ലയിലെ കഥാപാത്രമായി മമത ബാനര്‍ജിയെ ചിത്രീകരിച്ചതിനെത്തുടര്‍ന്നാണ് മഹാപത്രയേയും സെന്ഗുപ്തയേയും കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റ് ചെയ്തത്. എഴുപത് വയസ്സ് പിന്നിട്ട ഇരുവരേയും ഏപ്രില്‍ 12 ന് രാത്രി തിരക്കിട്ട് അറസ്റ്റ് ചെയ്തതിനെ കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആസ്വദിച്ച സിനിമയാണ് സോനാര്‍കെല്ല. ഇതിലെ ഒരു ഭാഗം പോലും സഭ്യത ലംഘിക്കുന്നതെന്ന് ആരും പരാതിപ്പെട്ടിട്ടില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: