Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലിതുള്ളുന്ന കാലവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2012, 10:00 pm IST
inVicharam

കാലവര്‍ഷം കലിതുള്ളില്ലെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ കഴിഞ്ഞദിവസം കനത്ത നാശനഷ്ടങ്ങളോടെ ഉരുള്‍പൊട്ടലടക്കം ഉണ്ടായത്‌. വടക്കന്‍ കേരളത്തില്‍ കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളെയാണ്‌ ദുരന്തം ഏറെ തളര്‍ത്തിയിരിക്കുന്നത്‌. ഇതുവരെ ഒമ്പതു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പൊതുവെ മഴ കുറഞ്ഞുവെന്ന ഉത്കണ്ഠപ്പെടലിനിടയ്‌ക്കാണ്‌ ഓര്‍ക്കാപ്പുറത്ത്‌ പെരുമഴയും ഉരുള്‍പൊട്ടലുമുണ്ടായത്‌. കോഴിക്കോട്‌ ജില്ലയിലെ മലയോര പ്രദേശങ്ങളായ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍പ്പെട്ട പുല്ലൂരാംപാറയ്‌ക്കടുത്ത കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനുസമീപം മഞ്ഞുവയല്‍ എന്നിവിടങ്ങളിലാണ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. കനത്തമഴയും ഇരുട്ടും മൂലം രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. എങ്കിലും കഴിയും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നാട്ടുകാര്‍ക്കും ഒപ്പം ഉദ്യോഗസ്ഥര്‍ക്കും സാധിച്ചു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ നിന്നസ്ഥലം അപ്പാടെ ഒലിച്ചുപോവുകയാണുണ്ടായത്‌. പൊതുവെ മഴകുറഞ്ഞ അന്തരീക്ഷമായതിനാല്‍ ഇത്തരമൊരു ദുരന്തത്തെക്കുറിച്ച്‌ ആരും ബോധവാന്മാരായിരുന്നില്ല എന്നതാണ്‌ സത്യം. കാശ്മീരിലും ഉത്തരാഖണ്ഡിലും ഉണ്ടായതുപോലെയുള്ള മേഘസ്ഫോടന സാധ്യത ഇതിന്റെ പിന്നിലുണ്ടോ എന്ന്‌ വിദഗ്ധര്‍ സംശയിക്കുന്നുണ്ട്‌. പൊടുന്നനെ തുള്ളിക്കൊരു കുടം എന്ന കണക്കിലാണ്‌ പേമാരി അലറിപ്പെയ്തത്‌. രാവിലെ മുതല്‍ തുടങ്ങിയ മഴ പിന്നീടാണ്‌ ശക്തിയാര്‍ജിച്ചത്‌. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ കിഴക്കന്‍ മേഖലകളില്‍ ഉണ്ടാകുന്ന സാധാരണ ഉരുള്‍പൊട്ടലുമാകാം ഇതെന്നും പറയുന്നുണ്ട്‌. ഏതായാലും ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ദുരന്തം കനത്ത സാമ്പത്തിക നഷ്ടവും വരുത്തിവെച്ചിട്ടുണ്ട്‌.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു പാലം മൊത്തം ഒലിച്ചു പോവുകയായിരുന്നു. ഒരു ബൈക്കും കാറും അപ്പോള്‍ പാലത്തിലുണ്ടായിരുന്നു. അതിനൊപ്പം പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാത്തതുമൂലം വെള്ളം കരകവിഞ്ഞൊഴുകിയതിനാല്‍ ഇരിട്ടി ടൗണ്‍ അപ്പാടെ വെള്ളത്തിലായി. അണക്കെട്ടിന്റെ ഷട്ടര്‍ യഥാസമയം പ്രവര്‍ത്തിപ്പിക്കേണ്ടവരുടെ അനാസ്ഥയാണ്‌ ദുരന്തത്തിന്‌ വഴിവെച്ചതെന്ന കാര്യത്തില്‍ സംശയമില്ല. പതിനഞ്ചു ഷട്ടറുള്ള അണക്കെട്ടിന്റെ എട്ട്‌ ഷട്ടര്‍ ഒരു വിധം തുറന്നെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. തയ്യാറെടുപ്പുകള്‍ക്ക്‌ ആലസ്യത്തിന്റെ അലംഭാവം അകമ്പടിയാവുന്ന ഭരണകൂട സംസ്കാരം ഓരോ ദുരന്തമുഖവും കൂടുതല്‍ വികൃതമാക്കുകയാണ്‌. എന്നും ഇങ്ങനെ തന്നെയെന്ന അവസ്ഥ മാറുന്നില്ല. മഴ തകര്‍ത്ത്‌ പെയ്ത്‌ ദുരന്തം വാ പിളര്‍ന്നെത്തുമ്പോഴാണ്‌ ആശ്വാസനടപടികളെക്കുറിച്ച്‌ അധികൃതര്‍ ആലോചിച്ചു തുടങ്ങുക. അപ്പോഴേക്കും വിലപ്പെട്ടതൊക്കെ നാമാവശേഷമായിട്ടുണ്ടാവും. മഴക്കാലത്തിന്റെ ധാരാളിത്തത്തില്‍ അമരുന്ന സാധാരണക്കാരും അധികൃതരും വരാന്‍പോകുന്ന കൊടിയ വരള്‍ച്ചയെക്കുറിച്ച്‌ ചിന്തിക്കുന്നേയില്ല. ഒടുവില്‍ ആ ഭീകരസത്യം അറിഞ്ഞു തുടങ്ങുമ്പോള്‍ ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കലാണ്‌ പിന്നെ. ഈയൊരു സമീപനം മാറാത്തിടത്തോളം കാലം ഇന്നത്തെ അവസ്ഥയ്‌ക്ക്‌ ഒരു പുരോഗതിയും ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല.

നിയമപ്രകാരം എല്ലാവിധ സംവിധാനങ്ങളും ഉണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്‌ ജനങ്ങള്‍ കഴിയുന്നതെന്ന്‌ വ്യക്തമാണ്‌. ഇരിട്ടി ടൗണും ശ്രീകണ്ഠാപുരവുമൊക്കെ വെള്ളത്തിനടിയിലാവാന്‍ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്‌. പഴശ്ശി അണക്കെട്ട്‌ ഒരു പക്ഷേ, തെന്നി നീങ്ങാന്‍ പോലും ഇടയാക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്‌. ഷട്ടറുകളുടെ പരിപാലനത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല എന്നു വേണം കരുതാന്‍. കോടികള്‍ ഇതിനായി അനുവദിക്കുന്നുണ്ടെങ്കിലും അതെല്ലാം ഉദ്യോഗസ്ഥരും കരാറുകാരും പങ്കിട്ടെടുക്കുന്ന സ്ഥിതിയുമുണ്ട്‌. ഇത്രമാത്രം ഗുരുതരമായ അന്തരീക്ഷമുണ്ടായിട്ടും ഷട്ടര്‍ തുറക്കുന്നതിന്‌ നേതൃത്വം കൊടുക്കേണ്ട ഒറ്റ ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നില്ലത്രെ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക്‌ എല്ലാവിധ ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ രംഗത്തുവരണം. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ഭാവി കൂടതല്‍ ഇരുളടയാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണം ഡിസ്സാസ്റ്റര്‍ മാനേജ്മെന്റ്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രവൃത്തി പഥത്തില്‍ എത്തുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ ഉണ്ടാകാറുള്ള ഫണ്ട്‌ വിനിമയത്തിലെ കെടുകാര്യസ്ഥത പ്രത്യേകം ശ്രദ്ധിക്കാനും മറന്നുപോകരുത്‌.

റോഡ്‌ വികസനത്തിന്‌

ശ്വാസംമുട്ടുന്നു

കോഴിക്കോട്‌ നഗരം അനുദിനം വികസിക്കുമ്പോള്‍ ജനങ്ങള്‍ ശ്വാസംമുട്ടികഴിയണമെന്നത്രേ അധികൃതപക്ഷം. കാല്‍നൂറ്റാണ്ടിലേറെയായി റോഡ്‌ വികസിപ്പിക്കണമെന്ന മുറവിളി ഉയര്‍ത്തിയിട്ടും ബന്ധപ്പെട്ട അധികൃതരും അവരെ അതിന്‌ പ്രേരിപ്പിക്കേണ്ട ജനപ്രതിനിധികളും പരസ്പരം ഒളിച്ചുകളി ക്കുകയാണ്‌. ഇതില്‍പെട്ട്‌ നട്ടം തിരിയുന്നത്‌ ഫ്രാന്‍സിസ്‌ റോഡ്‌- പൊക്കുന്ന്‌ റോഡ്‌ ഉപയോഗിക്കുന്നവരും. ഈ റോഡിന്റെ വികസനം ലക്ഷ്യമിട്ട്‌ നിരന്തരം യോഗങ്ങളും പ്രഖ്യാപനങ്ങളും ഉറപ്പുകളും ഉണ്ടാവുന്നുവെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. ആയിരക്കണക്കിന്‌ യാത്രക്കാര്‍ക്ക്‌ ദുരിതം സമ്മാനിച്ചുകൊണ്ടുള്ള ക്രൂരമായ നാടകം തുടരുകതന്നെയാണ്‌.

റോഡിന്റെ വീതി കൂട്ടാനാവശ്യമായ സ്ഥലമെടുപ്പ്‌ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന്‌ ജൂലൈ 23ന്‌ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞെങ്കിലും അതും പാഴ്‌വാക്കായി. മന്ത്രി ഡോ. എം.കെ. മുനീറിന്റെ മണ്ഡലത്തില്‍പ്പെടുന്ന ഈ റോഡിന്റെ വികസനത്തിന്‌ നിരന്തരം തുരങ്കം വെക്കുന്നത്‌ ആരെന്ന്‌ വ്യക്തമല്ല. റോഡ്‌ വികസനം സംബന്ധിച്ച നഗരപാത വികസനപദ്ധതിയുടെ കോഴിക്കോട്‌ ഓഫീസില്‍ നിന്നുള്ള ഫയല്‍ തിരുവനന്തപുരത്ത്‌ എത്തിയിട്ടുണ്ടെങ്കിലും അവിടെ നിന്ന്‌ ഉത്തരവ്‌ വരുന്നില്ല. ചിലരുടെ ഇടപെടലാണത്രെ ഇതിന്‌ കാരണം. ഇത്‌ മറികടന്ന്‌ ജനങ്ങളെ സ്നേഹിക്കാന്‍ കഴിയുന്ന ഒരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.