Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുകൃതീന്ദ്രതീര്‍ത്ഥസ്വാമി ദീക്ഷാശതാബ്ദിക്ക്‌ ജന്മദേശം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2012, 09:31 pm IST
in Ernakulam

മട്ടാഞ്ചേരി: കാശിമഠ പരമഗുരു സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സന്യാസദീക്ഷാ സ്വീകരണശതാബ്ദി ആഘോഷത്തിന്‌ ജന്മദേശം ഒരുങ്ങി. നാളെയാണ്‌ പരമഗുരുവിന്റെ ആശ്രമസ്വീകാര ശതാബ്ദി സുദിനം. ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ധര്‍മ്മപീഠമായ കാശിമഠത്തിന്റെ ഗുരുപരമ്പരയിലെ 19-ാ‍മത്‌ മഠാധിപതിയായിരുന്നു സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികള്‍. കൊച്ചിയില്‍ ഭൂജതനായ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സമാധിയും ആരാധനാലയവും (വൃന്ദാവനം) കൊച്ചി ഗോശ്രീപുരം തിരുമല ക്ഷേത്രാങ്കണത്തിലാണുള്ളത്‌. കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ ഗുരുവായ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ആശ്രമസ്വീകാര്യ ശതാബ്ദി ആഘോഷം മംഗലാപുരം, ഹരിദ്വാര്‍ എന്നിവിടങ്ങളിലും പ്രത്യേക ചടങ്ങുകളോടെയും ആഘോഷിക്കുന്നുണ്ട്‌. മംഗലാപുരം ശ്രീ വെങ്കടരമണ ക്ഷേത്രത്തിലാണ്‌ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ചാതുര്‍മാസ വ്രതമനുഷ്ഠിക്കുന്നത്‌. കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ചാതുര്‍മാസ വ്രതമനുഷ്ഠിക്കുന്നത്‌ ഹരിദ്വാറിലെ വ്യാസമന്ദിരത്തിലാണ്‌.

സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജന്മദേശമാണ്‌ കൊച്ചി. ഗോശ്രീപുരം തിരുമലക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ സുബ്ബപ്രഭു-ഗംഗാഭായ്‌ ദമ്പതികളുടെ മകനായി 1897 മാര്‍ച്ചിലാണ്‌ ശ്രീനിവാസപ്രഭു ഭൂജാതനായത്‌. കാശിമഠ ധര്‍മ്മഗുരു വരദേന്ദ്രതീര്‍ത്ഥ സ്വാമികളുടെ ധര്‍മ്മ ദിഗ്‌വിജയ പ്രയാണ വേളയില്‍ കൊച്ചിയില്‍വച്ച്‌ ശ്രീനിവാസപ്രഭു സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ കാശിമഠ ഗുരുപരമ്പരയിലേക്ക്‌ പൂര്‍വാശ്രമ ശ്രീനിവാസപ്രഭു തെരഞ്ഞെടുക്കപ്പെടുന്നത്‌.

തുടര്‍ന്ന്‌ ആചാരവിധികളോടെയുള്ള ചടങ്ങുകള്‍ക്കുശേഷം 1912 ആഗസ്റ്റില്‍ തൃശ്ശിനാപ്പള്ളിയില്‍ കാവേരി നദിയില്‍ വച്ചാണ്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ആശ്രമഗ്രസ്ഥനായി സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളായത്‌. 1914ല്‍ ഗുരു വരദേന്ദ്രതീര്‍ത്ഥ സ്വാമികള്‍ സമാധിയായതോടെ മഠഭരണവും ധര്‍മ്മികപ്രചരണവും ഏറ്റെടുത്ത്‌ ദേശാന്തരഗമനം നടത്തി.

1944 ല്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ക്ക്‌ സന്യാസദീക്ഷ നല്‍കി മഠനേതൃത്വം നല്‍കിയ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികള്‍ 1949 ജൂലൈയില്‍ കൊച്ചിയില്‍വച്ച്‌ സമാധിയായി. തുടര്‍ന്ന്‌ സ്വാമികളുടെ സമാധിക്ഷേത്രവും കൊച്ചിയില്‍ സ്ഥാപിച്ച്‌ ആരാധിച്ചുവരുന്നു.

കാശിമഠ പരമഗുരുവിന്റെ ആശ്രമസ്വീകാരശതാബ്ദി സുദിനമായ നാളെ വൃന്ദാവന്‍ കോവിലില്‍ വിശേഷാല്‍ അഭിഷേകം, പവമാനാഭിഷേകം, ചന്ദനലേപനം, ദീപാലങ്കാരം, ദീപാരാധന എന്നിവ നടക്കും. തിരുമല ദേവന്‌ പഞ്ചാമൃതാഭിഷേകം, ഉച്ചയ്‌ക്ക്‌ സുകൃതീന്ദ്രതീര്‍ത്ഥസ്വാമികളുടെ ഛായാചിത്രത്തോടുകൂടി ഭഗവാനെ എഴുന്നള്ളിച്ച്‌ ഹനുമാന്‍ വാഹനപൂജ, രാത്രി വെള്ളിശേഷ വാഹനപൂജ, ഹനുമാന്‍ കോവിലില്‍ പവമാനാഭിഷേകം, പുഷ്പാലങ്കാരം എന്നിവയും നടക്കും.
ആഘോഷത്തോടനുബന്ധിച്ച്‌ ശ്രീ വെങ്കിടേശ സേവാമിതിയുടെ നേതൃത്വത്തില്‍ ഭജന, പ്രത്യേക സംഗീതപരിപാടി, നാമസങ്കീര്‍ത്തനം, അഖണ്ഡഭജന എന്നിവയും നടക്കുമെന്ന്‌ ദേവസ്വം പ്രസിഡന്റ്‌ കപില്‍ ആര്‍.പൈ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.