Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ റെയില്‍ മുന്നൊരുക്കം രണ്ടാം ഘട്ടം ഗതാഗതക്രമീകരണത്തിന്‌ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:45 pm IST
inErnakulam

കൊച്ചി: മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന്‌ മുന്നോടിയായി നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച്‌ ആലോചിക്കുന്നതിന്‌ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ റോഡ്‌ സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നോര്‍ത്ത്‌ റെയില്‍വെ മേല്‍പ്പാലം പൊളിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ്‌ നിശ്ചയിക്കേണ്ടത്‌.

നിലവിലുള്ള പാലത്തിന്‌ ഇരുവശവുമായി നിര്‍മിക്കുന്ന പാലം സെപ്തംബറില്‍ ഗതാഗതത്തിന്‌ സജ്ജമാകുമെന്നാണ്‌ ഡിഎംആര്‍സി അറിയിച്ചിരിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. തുടര്‍ന്ന്‌ മധ്യത്തിലെ പാലം പൊളിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വാഹനബാഹുല്യം ക്രമീകരിക്കുന്നതിന്‌ ബദല്‍ ഗതാഗത മാര്‍ഗമായി കണ്ടെത്തിയിരിക്കുന്ന സലിം രാജന്‍ റോഡിലെ മേല്‍പ്പാലം ഡിസംബറിലാണ്‌ പൂര്‍ത്തിയാകുക. അതുവരെ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിന്‌ മറ്റ്‌ റോഡുകള്‍ പ്രയോജനപ്പെടുത്തേണ്ടി വരും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ക്കാണ്‌ രൂപം നല്‍കേണ്ടത്‌.

ആലുവ – അങ്കമാലി ദേശീയപാതയില്‍ കരയാംപറമ്പിലെ മീഡിയന്‍ ക്രോസിങ്‌ താല്‍ക്കാലികമായി അടയ്‌ക്കാന്‍ യോഗം തീരുമാനിച്ചു. ഇവിടെ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ മീഡിയന്‍ ക്രോസിങ്‌ അടയ്‌ക്കുന്നത്‌. ഈ ഭാഗത്ത്‌ തിരിയേണ്ട വാഹനങ്ങള്‍ക്ക്‌ യു ടേണ്‍ ഏര്‍പ്പെടുത്തും. തൃപ്പൂണിത്തുറ – വൈക്കം റോഡിലെ പുത്തന്‍കാവ്‌ കവലയില്‍ പരസ്യബോര്‍ഡുകള്‍ മാറ്റി ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. കളമശ്ശേരി ആര്യാസ്‌ ജംഗ്ഷന്‍, കലൂര്‍ ദേശാഭിമാനി ജംഗ്ഷന്‍, മാമംഗലം ജംഗ്ഷന്‍, പത്മ ജംഗ്ഷന്‍, രാജാജി റോഡ്‌ ജംഗ്ഷന്‍, ഷേണായീസ്‌ ജംഗ്ഷന്‍, കുമ്പളം സൗത്ത്‌ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക്‌ സിഗ്നലുകള്‍ സ്ഥാപിക്കാനും റോഡ്‌ സേഫ്റ്റി കൗണ്‍സില്‍ അനുമതി നല്‍കി.

തൃക്കാക്കര നഗരസഭയില്‍ വിവിധ റോഡുകളില്‍ ഗതാഗതസ്തംഭനം പതിവായ സാഹചര്യത്തില്‍ ഗതാഗതം ക്രമീകരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി നിര്‍ദേശിച്ചു. വണ്‍വെ റോഡുകള്‍, നോ പാര്‍ക്കിങ്‌ മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌, പോലീസ്‌, നഗരസഭ എന്നിവയുടെ പ്രതിനിധികളടങ്ങിയ സമിതിക്ക്‌ രൂപം നല്‍കി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത യോഗം തീരുമാനമെടുക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

എം.ജി റോഡില്‍ ഗതാഗതത്തിന്‌ തടസമായി നില്‍ക്കുന്ന ഏതാനും മരങ്ങള്‍ നീക്കം ചെയ്യാന്‍ കൗണ്‍സില്‍ അനുമതി നല്‍കി. ജോസ്‌ ജംഗ്ഷന്‍, കെപിസിസി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്‌ ഈ മരങ്ങളെന്ന്‌ ട്രാഫിക്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കി. കാക്കനാട്‌ പടമുഗള്‍ ജംഗ്ഷനില്‍ ഗതാഗതതടസമുണ്ടാക്കുന്ന മരവും നീക്കം ചെയ്യും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന്‌ ആര്‍ടിഒ ടി.ജെ. തോമസ്‌ അറിയിച്ചു. വീതി കുറഞ്ഞ സ്ഥലങ്ങളിലും വളവുകളിലും പോലീസ്‌ നടത്തുന്ന വാഹന പരിശോധന ഒഴിവാക്കേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ചിറ്റൂര്‍ റോഡില്‍ രാജാജി റോഡ്‌ ജംഗ്ഷന്‍ മുതല്‍ വളഞ്ഞമ്പലം വരെയുള്ള ഭാഗത്ത്‌ റോഡ്‌ മാര്‍ക്കിങ്‌ നടത്താനും യോഗത്തില്‍ തീരുമാനമായി. എം.ജി റോഡില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്ലാബുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മാറ്റിസ്ഥാപിക്കും. ഓട്ടോറിക്ഷകള്‍ക്ക്‌ പ്രീ പെയ്ഡ്‌ സംവിധാനം ഒരുക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.ഐ. സൈനുദ്ദീന്‍, അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍മാരായ മുഹമ്മദ്‌ റഫീഖ്‌, ബേബി വിനോദ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എന്‍ജിനീയര്‍ പി.എ. ഹാഷിം, ദേശീയപാത പ്രൊജക്ട്‌ ഡയറക്ടര്‍ സി.ടി. എബ്രഹാം, ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.