Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ കോണ്‍ഗ്രസ്‌-സിപിഎം രഹസ്യധാരണ: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 12:17 am IST
inKannur

കണ്ണൂര്‍: രാഷ്‌ട്രീയ കൊലപാതക-അഴിമതിക്കേസുകളില്‍ കോണ്‍ഗ്രസ്‌-സിപിഎം രഹസ്യധാരണയുണ്ടെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, ടി.അശ്വിനി കുമാര്‍ തുടങ്ങിയവരുടെ കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്‌ നയിച്ച ജനകീയ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഈ രഹസ്യധാരണ കാണാന്‍ സാധിക്കും.

കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. കൊന്നവരെ അറസ്റ്റ്‌ ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ കൊല്ലിച്ചവരെ ഇതുവരെ അറസ്റ്റ്‌ ചെയ്തിട്ടില്ല. രാഷ്‌ട്രീയ പ്രതിസന്ധിയെ നേരിടുന്ന കോണ്‍ഗ്രസ്സിന്‌ നിലനില്‍പ്പിന്‌ സിപിഎമ്മിന്റെ സഹായം അത്യാവശ്യമാണ്‌. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിനും ഐസ്ക്രീം കേസ്‌, ലാവലിന്‍ തുടങ്ങിയ കേസുകളില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ രക്ഷപ്പെടാനും ഇവര്‍ പരസ്പരം സഹകരിക്കുകയായിരുന്നു. പ്രണബ്‌ കുമാര്‍ മുഖര്‍ജി സിപിഎമ്മിന്റെ ഏറ്റവും വലിയ രാഷ്‌ട്രീയ ശത്രുവായിരുന്നു. എന്നാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ വോട്ടു ചെയ്യേണ്ടിവന്നത്‌ സിപിഎമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്തമാണ്‌.

ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. എന്നാല്‍ ഇന്ന്‌ ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം എട്ടാം സ്ഥാനത്താണ്‌. മൂന്ന്‌ സംസ്ഥാനങ്ങളിലായി മാത്രം സിപിഎമ്മിന്റെ സ്വാധീനം ഒതുങ്ങിയിരിക്കുന്നു. ബിജെപിയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സും മാധ്യമങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന്‌ ബിജെപി ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാണ്‌. മാത്രമല്ല ഒമ്പതോളം സംസ്ഥാനങ്ങള്‍ ഭരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ ഇന്ത്യയില്‍ പ്രതിസന്ധിയിലാണ്‌. ശരത്‌ പവാര്‍, മമത ബാനര്‍ജി തുടങ്ങിയ സഖ്യകക്ഷി നേതാക്കള്‍ രാഷ്‌ട്രീയമായി വിലപേശല്‍ നടത്തുകയാണ്‌. മുലായം സിംങ്ങും കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തുന്നു. കോണ്‍ഗ്രസ്‌ മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന്‌ സഖ്യകക്ഷികള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഏതു പ്രതിസന്ധിയിലും സിപിഎം തങ്ങളുടെ കൂടെ നില്‍ക്കുമെന്ന ഉറപ്പ്‌ കോണ്‍ഗ്രസ്സിനുണ്ട്‌.

1969 ല്‍ തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന സാധാരണക്കാരനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. മാര്‍ക്സിസ്റ്റുകാരനായിരുന്ന രാമകൃഷ്ണന്‍ പാര്‍ട്ടി വിട്ട്‌ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായതുകൊണ്ടാണ്‌ അദ്ദേഹത്തെ കൊന്നത്‌. അതിനുശേഷം ഏകദേശം 87 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്കിരയാക്കിയിട്ടുണ്ട്‌. കൊലപാതകത്തിന്‌ ശേഷം സിപിഎം നിര്‍ദ്ദേശിക്കുന്ന പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു പതിവ്‌. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍ വധം ഇത്തരം ധാരണകളെ മാറ്റിമറിച്ചു. കൊലക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അന്വേഷിച്ച്‌ കണ്ടെത്താന്‍ കേരളത്തിലെ പോലീസിന്‌ സാധിച്ചു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സംഘപരിവാര്‍ നേതൃത്വം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ന്യായമായ അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറായില്ല. ഇപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തന്നെ കൊലയാളി സംഘത്തിലുണ്ടായിരുന്നവരുടെ പേരു വെളിപ്പെടുത്തിയിട്ടുണ്ട്‌. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട്‌ കണ്ട്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന്‌ തയ്യാറാവാത്തത്‌ സിപിഎമ്മിനെ സംരക്ഷിക്കാനാണ്‌. ഇതിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താനാണ്‌ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രക്ഷോഭയാത്ര നടത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

India

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.