Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിരോധത്തിന്റെ പ്രതിരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 10:50 pm IST
in Vicharam

സൈന്യം എന്തിന്‌? യുദ്ധം ചെയ്യാനോ ഒഴിവാക്കാനോ? ഇത്‌ ചരിത്രത്തിന്റെ വേദനിക്കുന്ന ചോദ്യമാണ്‌. തലമുറകളിലൂടെ നീളുകയും അറ്റമില്ലാതെ ആവര്‍ത്തിക്കുകയും ചെയ്യുന്ന കുരുതിയുടേയും കെടുതിയുടേയും സന്ദേഹം. രാഷ്‌ട്രങ്ങളുടെ സ്വത്വത്തെ മാര്‍ക്സിസം മാറ്റിവച്ച്‌ അംഗീകരിക്കാമെങ്കില്‍ ഈ ചോദ്യത്തിന്റെ ഉത്തരം സ്വത്വ സംബന്ധിയാണ്‌. ഇറാനും ഇറാക്കും മൊസാദും അഫ്ഗാനിസ്ഥാനും തുടങ്ങി പാക്കിസ്ഥാന്‍വരെയുളള മത മണലാരണ്യജനായതികള്‍ യുദ്ധോത്സുകങ്ങളാണ്‌. കടിച്ചെടുക്കാന്‍ വിധിക്കപ്പെട്ട നീറുകളെപ്പോലെ നീങ്ങിത്തീരുന്ന മനുഷ്യന്റെ മഹാനിര. മറ്റൊന്ന്‌ വികസിതവും ധനാഢ്യവുമായ സൈനികതകള്‍ക്ക്‌ വന്നണഞ്ഞ വിമുഖതയാണ്‌. വാളിനും പരചിയ്‌ക്കുമിടയിലെ ശൂന്യസ്ഥലി. അഭിമാനത്തിനും ധാര്‍ഷ്ട്യത്തിനുമിടയിലെ അന്തമില്ലാത്ത അകലം. സമശക്തരായ പ്രതിയോഗിയില്ലായ്‌കയാല്‍ സാങ്കല്‍പ്പിക യുദ്ധത്തെപ്പറ്റി സാധ്യതാ പഠനം നടത്തി തൃപ്തിയടയുന്ന അമേരിക്കന്‍ യുദ്ധ വൈദഗ്‌ദ്ധ്യത്തിന്റെ സൈനിക മൗലികവാദം. അതെ, സ്ട്രാറ്റജിക്‌ ഫണ്ടമെന്റലിസം. അത്‌ ലോകത്തിന്റെ മൊത്തം പ്രതിരോധച്ചെലവിന്റെ അന്‍പത്തഞ്ച്‌ ശതമാനത്തോളം സ്വയം വഹിച്ചുകൊണ്ടിരിക്കുന്നു.

ഈ വൈരുദ്ധ്യങ്ങളിലൊന്നും പെടാതെ ഇന്ത്യ പോറ്റിവരുന്ന ഭീമന്‍ സൈനികത നാം പുലര്‍ത്തുന്ന ജനാധിപത്യ സങ്കല്‍പ്പങ്ങളെ അകമേനിന്ന്‌ അപഹസിക്കുന്നതാണ്‌. എന്നാല്‍ നമ്മുടെ വിശാലമായ അതിര്‍ത്തിയുടെ അകവും പുറവും അറിയുമ്പോള്‍ നമ്മുടെ ധാരണകള്‍ സ്വയം നവീകരിക്കപ്പെടും. ആരോഗ്യകരമായ അതിര്‍ത്തികള്‍ ആരോഗ്യമുള്ള ശരീരം തന്നെയാണ്‌. അവശ്യമേഖലയില്‍ നൊടിയിട എത്താന്‍ സജ്ജമായ സേനാവ്യൂഹങ്ങള്‍ ആഭ്യന്തര രോഗ ശാന്തിയ്‌ക്കുള്ള പ്രാഥമിക ഔഷധം മാത്രമേയാകുന്നുള്ളൂ. സമാധാനത്തിന്റെ ഫസ്റ്റ്‌ എയ്ഡ്‌ യുദ്ധമാകട്ടെ അവസാനത്തെ വഴിയും. രാഷ്‌ട്രസഞ്ചയങ്ങളുടെ ആന്റിബയോട്ടിക്സ്‌, ഭരണകൂടത്തിന്റെ കീമിയോ തെറാപ്പി. ഓരോ യുദ്ധവും അതിന്റെ ജയപരാജയങ്ങള്‍ പരിഗണിക്കപ്പെടാതെ കൂടി സംബന്ധ ജനങ്ങളില്‍ ദുരന്തത്തിന്റെ എണ്ണമില്ലാത്ത പാര്‍ശ്വഫലങ്ങളുതിര്‍ത്തുകൊണ്ടാണ്‌ പിന്‍വാങ്ങുന്നത്‌. പ്രതിരോധം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ആര്‍ജ്ജതയുടെ ആന്തരികവും അനിഷേധ്യവുമായ കാര്യത്തിന്റെ ആവിഷ്ക്കാരമാണ്‌. യുദ്ധം പ്രതിരോധത്തിന്റെ സമ്പൂര്‍ണ പരാജയവും.

നമ്മുടെ അണ്വായുധം സൃഷ്ടിച്ച സമാധാനം കൂടിയാണ്‌ നാമനുഭവിക്കുന്നത്‌ എന്നുപറഞ്ഞാല്‍ അതിശയോക്തിയില്ല. അതുകൊണ്ടാണ്‌ നയതന്ത്രത്തിന്റേയും സഹവര്‍ത്തിത്തത്തിന്റെയും കാര്യത്തില്‍ ലോകമാതൃകയായ വാജ്പേയി തന്റെ ഗ്രാമ്യമായ പാക്കിസ്ഥാന്‍ ബസ്‌ യാത്രയുടെ അതേ ഗരിമയോടെ അണു പരീക്ഷണത്തേയും സമീപിച്ചത്‌. നാം ആഭ്യന്തരമായി പാക്കിസ്ഥാന്റേയും അതിര്‍ത്തിക്കപുറത്ത്‌ അദൃശ്യനായ ചൈനയുടേയും യുദ്ധമോഹങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നവരാണ്‌. നമ്മുടെ മിസെയിലുകളുടെ വര്‍ധിക്കുന്ന സത്വരപരിധികള്‍ ചൈനയെ അസ്വസ്ഥമാക്കുകയും അമേരിക്കയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നത്‌ അതുകൊണ്ടാണ്‌. പാക്കിസ്ഥാനില്‍ നയിക്കപ്പെടുന്ന മതതീവ്രവാദം മനുഷ്യനായും ബോംബായും തോക്കായും ഇവിടെ പൊട്ടിച്ചിതറുന്നു. ചൈനയുടെ ടോമിഹാക്കുകള്‍ കേരളത്തിന്റെ തെക്കേയറ്റത്തേയും കന്യാകുമാരിയേയും വരെ ലക്ഷ്യം വച്ചുനില്‍ക്കുന്നു. ആ വിനാശസഞ്ചാരപരിധികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ്‌ നാം ഭയാശങ്കകളില്ലാതെ ഉണ്ണുകയുമുറങ്ങുകയും ചെയ്യുന്നത്‌. സാമ്രാജ്യത്വത്തെ സങ്കല്‍പ്പവിരോധം നടത്തിയും വര്‍ഗീയതയെ കൂട്ടുപിടിച്ചും ചപലരാഷ്‌ട്രീയം വളര്‍ത്തിയും രാഷ്‌ട്രവീര്യത്തെ തളര്‍ത്തിയും വിഡ്ഢിവേഷം കെട്ടുന്നത്‌. നേര്‍ച്ചക്കോഴികളെപ്പോലെ ആസ്വദിച്ചന്നമുണ്ണുന്നത്‌. ഇതിനിടയിലും തിരിച്ചറിവുകളിലൂടെ കടന്നുപോകുന്ന ഒരു ചെറിയ ശതമാനത്തിന്റെ ബൗദ്ധിക പ്രസരണത്തില്‍ പുലര്‍ന്നുകൊണ്ടാണ്‌ നമ്മുടെ എണ്ണമറ്റ സൈനികനിരയും സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന പടക്കോപ്പുകളും സാധൂകരണം നേടുന്നത്‌.

ഇനിയും പൂര്‍ണമായി വികസിച്ചിട്ടില്ലാത്ത നമ്മുടെ സൈനിക സാങ്കേതികത പ്രതിരോധമേഖലയെ സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലുടെയത്രയും അരിച്ചെടുത്ത്‌ വിപണനത്തിന്റെയും ഇടനിലയുടേയും അധമതകളിലേക്ക്‌ കൊണ്ടുചാടിച്ചു. ദേശസ്നേഹത്തിന്റേയും സുരക്ഷയുടേതുമായ ഒരു വമ്പന്‍ ഓഹരി വിപണി. സ്വീഡന്‍പോലെ പല ചെറു രാജ്യങ്ങളേയും ഇസ്രയേലിനെപ്പോലെ വമ്പന്‍ ശക്തികളേയും നിലനിര്‍ത്തുന്ന ആയുധവ്യാപാരത്തിന്റെ ഒന്നാം നമ്പര്‍ വിപണിയാണ്‌ ഇന്ത്യ. ജനാധിപത്യത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും തണലുകളില്‍ ഇന്ത്യയിലെ ഇടനിലങ്ങള്‍ പുഷ്ടിപ്പെട്ടു. ദേശസ്നേഹത്തിന്റെ ചോദ്യം ചെയ്യപ്പെട്ടു കൂടായ്‌കയില്‍ സൈന്യത്തിന്റെ ഇരുണ്ട ഉള്ളറകള്‍ തളിര്‍ത്തു കായ്ച്ചു. പീരങ്കിയുടെ പ്രകമ്പനംപോലെ നമ്മുടെ ദേശബോധത്തെ ഞെട്ടിച്ചുകൊണ്ട്‌ ബോഫോഴ്സ്‌ അഴിമതി പുറത്തുവന്നു. മഞ്ഞുമലയുടെ ഒരറ്റമായിരുന്നു അത്‌. ലക്ഷം കോടികളുടെ അഴിമതികള്‍ കേട്ടു പരിചയിച്ചിട്ടില്ലാതിരുന്നതിനാല്‍ ജനം കുറേക്കാലം അഴിമതി കൊണ്ടാടി. അനന്തരം രാജീവ്‌ ഗാന്ധിയുടെ പങ്കും സോണിയായുടെ താല്‍പ്പര്യങ്ങളും ഇറ്റാലിയന്‍ വ്യാപാരിയുടെ ഇടനിലയുമൊക്കെ സംശയങ്ങളവശേഷിപ്പിച്ചുകൊണ്ട്‌ മണ്‍മറഞ്ഞു. ഇന്ദ്രപ്രസ്ഥത്തിലെ അധികാരം മണക്കുന്ന ഇടനാഴികളിലെ ഏറ്റവും പരസ്യമായ രഹസ്യമായി പ്രതിരോധ മേഖലയിലെ അഴിമതി മാത്രം അവശേഷിച്ചു.

അഴിമതിയുടെ അമിതാഘോഷമാണ്‌ ഒന്നും രണ്ടും യുപിഎ ഗവണ്‍മെന്റുകള്‍. രാഷ്‌ട്രീയ നിരക്ഷരരായ പലരും ഉദ്യോഗസ്ഥരും വ്യവസായികളുമായിരുന്നവര്‍ സോണിയാ വിധേയത്വം ഒന്നുകൊണ്ടുമാത്രം അധികാരത്തിലെത്തി. അവര്‍ പതിയെ സഹജമായ വഴികളിലൂടെ സഞ്ചാരം തുടങ്ങി, പണത്തിന്റേയും വ്യവസായത്തിന്റേയും മലിനമായ വഴിയേ. ആകാശം ആര്‍ത്തിയോടെ അളന്നുവിറ്റു. ഭൂമി തുരന്ന്‌ കല്‍ക്കരിപ്പാടങ്ങള്‍വരെ കടത്തിക്കൊണ്ടുപോയി. ചരിത്രബോധമോ ദേശീയതയോ ഉണ്ടായിരുന്നില്ലാത്ത ഒരധികാരവര്‍ഗം രാഷ്‌ട്രത്തെ പരിഗണിച്ചില്ല. വോട്ടുകളെ പരിഗണിച്ചു. ന്യൂനപക്ഷങ്ങളായും പിന്നെയും ന്യൂനപക്ഷങ്ങളായും ചിതറിയ വോട്ടുകള്‍ സമാഹരിക്കാന്‍ പ്രീണിപ്പിക്കാന്‍ ദേശീയതയെ തള്ളിപ്പറഞ്ഞു. സൈന്യത്തെ തള്ളിപ്പറയുന്നത്‌, പ്രതിരോധ മേഖലയെ തകര്‍ക്കുന്നത്‌ മുസ്ലീം വിഭാഗത്തിന്റെ ഇഷ്ടം നേടാന്‍ സഹായകമാണെന്നവര്‍ കരുതി. പ്രതിരോധ ഇടപാടുകളിലെ അഴിമതിപ്പണം അതിന്റെ ഭ്രമിപ്പിക്കുന്ന ബോണസായി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിഷ്കരുണം നിരാകരിയ്‌ക്കപ്പെട്ടു. സൈന്യാധിപന്‍ അപമാനിയ്‌ക്കപ്പെട്ടു. പഴഞ്ചന്‍ പടക്കോപ്പുകള്‍ പ്രതിരോധ മേഖലയെ ഭീതികരമാംവിധം ദുര്‍ബലപ്പെടുത്തി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിരാകരിച്ച രാഷ്‌ട്രീയം സൈന്യത്തിന്റെ ദൈന്യത വെളിവാക്കുന്ന കത്ത്‌ പരസ്യപ്പെടുത്തിക്കൊണ്ട്‌ ഇന്ത്യയുടെ സുരക്ഷയെ കൂടുതല്‍ അപകടത്തിലാക്കി. എന്‍ഡിഎയെ ദുര്‍ബലപ്പെടുത്താന്‍ ‘പ്രലോഭനപത്രപ്രവര്‍ത്തനം’ സംഘടിപ്പിച്ച തെഹല്‍ക പോലെയുള്ള ദേശീയവിരുദ്ധ മാധ്യമങ്ങള്‍ കണ്ണും പൂട്ടിയിരുന്നിട്ടും ട്രക്കിടപാടിന്റെ പിന്നിലെ ഭീമമായ അഴിമതി പുറത്തുവന്നു.

അസാമാന്യജഢിലതയുടെ അതിശാന്തതയാണ്‌ ആന്റണിയുടേത്‌. ആന്റണി വച്ചുപുലര്‍ത്തുന്നുണ്ടെന്ന്‌ നാം വിശ്വസിക്കുന്ന പരുക്കന്‍ സത്യസന്ധത ഒരു കാമ ഫ്ലാഷാണ്‌. അധികാര ജീവിതത്തിലദ്ദേഹം നടത്തിയ സ്ഥാനത്യാഗങ്ങള്‍ അതിലും വലിയ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സുരക്ഷിത നിക്ഷേപങ്ങളായിരുന്നു. ആ വിശുദ്ധനായ ഗാന്ധിയന്‍ ഇനിയും അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന്‌ നാമോര്‍ക്കണം. ആന്റണി പുലര്‍ത്തുന്നത്‌ ആദര്‍ശമല്ല. ആദര്‍ശവാനാണെന്ന ഇമേജാണ്‌. രാഷ്‌ട്രീയത്തിലെ കണ്ണീര്‍ പരമ്പരയാണ്‌ ആന്റണി. ആ അതിവൈകാരികത, അധികാരമൊഴിഞ്ഞുപോകുമ്പോള്‍ അമ്മയുടെ ചിത്രം മാറത്തടുക്കി നടത്തിയത്‌ നാം മറന്നിട്ടില്ലല്ലോ. ട്രക്കിടപാടില്‍ അതുതന്നെ സഭയിലും അദ്ദേഹം ആവര്‍ത്തിച്ചു. അഴിമതിയുടെ കറപുരളാത്തവനെന്ന്‌ കരുതപ്പെടുന്ന ആന്റണി, യുപിഎയിലെ രണ്ടാമന്‍ പ്രതിരോധമേഖലയിലെ അഴിമതിയില്‍ പുലര്‍ത്തിയ മൗനം ദൗര്‍ബല്യമല്ല. വാചാലമാണ്‌. അധികാരംകൊണ്ട്‌ ആദര്‍ശത്തെ വഴക്കിയെടുത്തവന്റെ ഭാഷ. അത്‌ കഴിവില്ലായ്‌മയെന്നു കരുതിയാലും അഴിമതിക്കാരന്‍ എന്നുകരുതരുതെന്ന്‌ ചിന്തിക്കുന്ന അതിബുദ്ധിയുടെ അടയാളമാണ്‌. സമസ്ത മേഖലകളിലും ബാധിച്ച അഴിമതിയെ അദ്ദേഹം കാണുന്നതേയില്ല. സകല മര്യാദകളും ലംഘിക്കുന്ന കുടുംബാധിപത്യത്തെപ്പറ്റി മിണ്ടുന്നതേയില്ല. ഇങ്ങനെ കാണാതെയും മിണ്ടാതെയും അദ്ദേഹം ഭാവിയിലെ ഒരു രാഷ്‌ട്രപതി സ്ഥാനത്തിന്റെ സങ്കല്‍പ്പ സുഖങ്ങളില്‍ മുഴുകുന്നു. അധികാരത്തിന്റെ ഈ സുഖാലസ്യത്തിനിടയില്‍ അതിര്‍ത്തികളില്‍ അര്‍പ്പണമെന്ന ആയുധം കൂര്‍പ്പിച്ച്‌ നില്‍ക്കുന്ന സൈനികനും അവനില്‍ മാത്രം വിശ്വസിച്ച്‌ ജീവിതം നിരക്കുന്ന ശരാശരി ജനതയും പരാജയപ്പെട്ടുകൂടാ. അതിനുവേണ്ടി ആന്റണി, ആദര്‍ശം പുലര്‍ത്തണമെന്നാഗ്രഹിക്കുന്ന ചങ്ങാതീ-പ്രതിരോധത്തെ പ്രതിരോധിക്കാതെയിരിക്കുക.

വിനയന്‍ കോന്നി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.